നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസ്; പിതാവും രണ്ടാനമ്മയും പിടിയിൽ, കസ്റ്റഡിയിലെടുത്തത് രണ്ടിടങ്ങളിൽ നിന്ന്

Published : Aug 08, 2025, 09:06 PM IST
arrest

Synopsis

അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോ​ദ്യം ചെയ്തുവരികയാണ്.

ആലപ്പുഴ: നൂറനാട് നാലാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച കേസിൽ പിതാവും രണ്ടാനമ്മയും പിടിയിൽ. പിതാവ് അൻസർ, രണ്ടാനമ്മ ഷെബീന എന്നിവരാണ് പിടിയിലായത്. അൻസറിനെ പത്തനംതിട്ട കടമാംകുളത്തു നിന്നും ഷെബീനയെ കൊല്ലം ചക്കുവള്ളിയിൽ നിന്നുമാണ് പിടികൂടിയത്. ഇവരെ പൊലീസ് ചോ​ദ്യം ചെയ്തുവരികയാണ്.

അതിനിടെ, കുട്ടിക്ക് നേരെ വീണ്ടും പിതാവിന്റെ ആക്രമണശ്രമമുണ്ടായി. പൊലീസ് എത്തും മുൻപ് ഇയാൾ രക്ഷപ്പെടുകയും ചെയ്തു. കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും വേണ്ടിയുള്ള തെരച്ചിൽ നടക്കുന്നതിനിടെയാണ് ഇരുവരും പൊലീസിൻ്റെ പിടിയിലാവുന്നത്. 

അതേസമയം, കുട്ടിക്ക് എല്ലാ സംരക്ഷണവും ഉറപ്പ് വരുത്തുമെന്ന് ബാലാവകാശ കമ്മീഷൻ അറിയിച്ചു. നിലവിൽ നാലാം ക്ലാസുകാരിയുടെ പിതാവിനെ ഒന്നാം പ്രതിയാക്കിയും രണ്ടാനമ്മയെ രണ്ടാം പ്രതിയാക്കിയുമാണ് പൊലീസ് കേസെടുത്തത്. കുട്ടിയെ ചീത്ത വിളിച്ചതിനും മർദിക്കുന്നതിനും ബിഎൻസ് 296B, 115 എന്നി വകുപ്പുകളും ജെജെ ആക്ടിലെ 75 ആം വകുപ്പുമാണ് ഇവർക്കെതിരെ ചുമത്തിയത്. 

PREV
Read more Articles on
click me!

Recommended Stories

'ശശി തരൂരിനെ അത്താഴത്തിന് വിളിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ല, തരൂരിൻ്റെ ലക്ഷ്യങ്ങൾ തിരഞ്ഞെടുപ്പിൽ ബോധ്യമാകും': ജോർജ് കുര്യൻ
പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു