ആകാശ് തില്ലങ്കേരിയെ ജയിലിലടക്കണമെന്ന് എഎൻ ഷംസീർ എംഎൽഎ

Web Desk   | Asianet News
Published : Jun 29, 2021, 12:32 PM ISTUpdated : Jun 29, 2021, 12:35 PM IST
ആകാശ് തില്ലങ്കേരിയെ ജയിലിലടക്കണമെന്ന് എഎൻ ഷംസീർ എംഎൽഎ

Synopsis

ടിപി കേസ് പ്രതി ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയതെന്നും എഎൻ ഷംസീർ പറഞ്ഞു. 

തലശ്ശേരി: ആകാശ് തില്ലങ്കേരിയെ ജയിലിൽ അടയ്ക്കണമെന്ന് ഡിവൈഎഫ്ഐ നേതാവും തലശ്ശേരി എംഎല്‍എയുമായ എഎൻ ഷംസീർ. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഷംശീര്‍. അർജുന്‍ ആയങ്കിയെയും, ആകാശ് തില്ലങ്കേരിയെയും പറ്റാവുന്ന അത്രയും കാലം ഉള്ളിലിടണം. ഇവരെ ജീവിതത്തിൽ ഇതുവരെ താൻ കണ്ടിട്ടില്ലെന്ന് എംഎല്‍എ പറഞ്ഞു.

ടിപി കേസ് പ്രതി ഷാഫിയുടെ വിവാഹത്തില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ട്, മുഹമ്മദ് ഷാഫി ഇനിയും കുറ്റം ചെയ്യുമെന്ന് അറിയാതെയാണ് കല്യാണത്തിന് പോയതെന്നും എഎൻ ഷംസീർ പറഞ്ഞു. ജയിലിൽ നിന്നും പരോൾ കിട്ടിയ ഇവർ ക്വട്ടേഷൻ തുടരുമെന്ന് കരുതിയില്ല. ക്വട്ടേഷൻ സംഘങ്ങളുമായി പാർട്ടി നേതാക്കൾക്ക് ബന്ധമുണ്ടെങ്കിൽ പുറത്ത് വരട്ടെയെന്നും ഷംശീര്‍ പറഞ്ഞു. 

Read More: കരിപ്പൂരിലെത്തിയത് കടം നൽകിയ പണം തിരികെ വാങ്ങാനെന്ന് അർജുൻ, മൊഴി വിശ്വാസത്തിലെടുക്കാതെ കസ്റ്റംസ്

Read More: കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്നതിൽ ടിപി കേസ് പ്രതികളുമെന്ന് ശബ്ദരേഖ; സംരക്ഷിക്കുന്നത് കൊടി സുനിയും ഷാഫിയും

അതേ സമയം കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്നതിൽ ടിപി കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ പുറത്തുവന്നു. സ്വർണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകൻ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. 

ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും.  പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ കൊടി സുനി ഫോൺ ചെയ്യും. ജയിലിൽ നിന്ന് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വർണ്ണത്തിന്റെ ഉടമ പിൻമാറും. പാർട്ടിയുടെ പിൻബലമുണ്ടെന്ന് വരുത്തിത്തീർത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പതാക കൈമാറ്റം പാണക്കാട് നിന്ന് നടത്തിയില്ല, സമസ്ത ശതാബ്‌ദി സന്ദേശ യാത്ര തുടങ്ങും മുന്നേ കല്ലുകടി
ഗര്‍ഭിണിയായ സ്ത്രീയെ മര്‍ദിച്ച സംഭവം; എസ്എച്ച്ഒ പ്രതാപചന്ദ്രനെതിരെ നടപടി, സസ്പെന്‍ഡ് ചെയ്തു