Asianet News Malayalam

കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്നതിൽ ടിപി കേസ് പ്രതികളുമെന്ന് ശബ്ദരേഖ; സംരക്ഷിക്കുന്നത് കൊടി സുനിയും ഷാഫിയും

ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും. പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ കൊടി സുനി ഫോൺ ചെയ്യും. ജയിലിൽ നിന്ന് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു.

audio claiming tp case culprits involvement in gold snatching out
Author
Kannur, First Published Jun 29, 2021, 8:25 AM IST
  • Facebook
  • Twitter
  • Whatsapp

കണ്ണൂർ: കടത്ത് സ്വർണ്ണം പിടിച്ചുപറിക്കുന്നതിൽ ടിപി കേസ് പ്രതികളുമുണ്ടെന്ന് ശബ്ദരേഖ. സ്വർണ്ണക്കടത്ത് ക്യാരിയറോട് ആസൂത്രകൻ സംസാരിക്കുന്നതെന്ന് കരുതുന്ന വാട്സപ് ഓഡിയോ പുറത്ത് വന്നു. പിടിച്ചുപറി സംഘത്തിന് സംരക്ഷണം കൊടുക്കുന്നത് കൊടി സുനിയും ഷാഫിയുമാണെന്നാണ് ശബ്ദരേഖയിൽ പറയുന്നത്. 

ടി പി കേസിൽ പരോളിൽ ഇറങ്ങിയ ഷാഫി ക്യാരിയർക്ക് സംരക്ഷണം ഒരുക്കും.  പിടിച്ചു പറിച്ച സ്വർണ്ണത്തിന്റെ ഉടമ പിന്നീട് പ്രശ്നമുണ്ടാക്കിയാൽ കൊടി സുനി ഫോൺ ചെയ്യും. ജയിലിൽ നിന്ന് കൊടി സുനി ഇക്കാര്യങ്ങളെല്ലാം നിയന്ത്രിക്കുന്നു. ഈ സംഘം ഭീഷണി മുഴക്കുന്നതോടെ സ്വർണ്ണത്തിന്റെ ഉടമ പിൻമാറും. പാർട്ടിയുടെ പിൻബലമുണ്ടെന്ന് വരുത്തിത്തീർത്താണ് പിടിച്ചുപറി. ജിജോ തില്ലങ്കേരിയും രജീഷ് തില്ലങ്കേരിയും സംഘത്തിലുണ്ട്

വാട്സാപ്പ് ഓ‍‍ഡിയോയിൽ കേട്ടത്. 

എയര്‍പോര്‍ട്ടിൽ നമ്മുടെ ടീം കൂട്ടാൻ വരും. നീ വണ്ടിയിൽ കയറി കൊണ്ടുപോയാൽ മാത്രം മതി. ഷാഫി, ജിജോ തില്ലങ്കേരി, രജീഷ് തില്ലങ്കേരി, ഇവരിൽ രണ്ടുപേര്‍ ഒരുമിച്ചുണ്ടാകും. എന്‍റെ ഒരു അനിയനുമുണ്ടാകും മൂന്നിൽ ഒന്ന് പാര്‍ട്ടിക്കാരാകുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്. 
ഷാഫിക്കാനെയോ സുനിയണ്ണനെ കൊണ്ടോ വിളിപ്പിക്കും. നമ്മുടെ പിള്ളേരാണ് പറ്റിപ്പോയി എന്ന് പറയും.

വീണ്ടും വരികയാണെങ്കിൽ നേരിട്ടുപോയി കാണും മൂന്നിലൊന്ന് ഷാഫിക്കും തില്ലങ്കേരിക്കും കൊടുക്കുന്നത് നിന്നെ സേഫ് ആക്കാനാണ് കണ്ണൂരിലും കോഴിക്കോടുമായി കളിക്കുന്നത് നിന്നെ സേഫ് ആക്കാനാണ് ഒന്നും ഇല്ലാത്ത ഓണറാണെങ്കിൽ രണ്ടു മൂന്നു പ്രാവിശ്യം അന്വേഷിച്ച് വരാൻ നോക്കും ഒരാളാണെങ്കിൽ പിറകിൽ ആരെങ്കിലും ഉണ്ടെന്ന് അറിഞ്ഞാൽ ഷാഫിക്കാടെ ടീമാണെന്ന് അറിഞ്ഞാൽ അന്വേഷിച്ചിട്ട് കാര്യമില്ലെന്ന് അറിയാം.

നീ ഒറ്റയ്ക്കാണെങ്കിൽ മൂന്നാല് മാസം കഴിഞ്ഞാലും നിന്നെ വിടില്ല, പാര്‍ട്ടീന്നാണെന്ന് വിളിച്ച് വിളിച്ച് പറയും. ബേജാറാകണ്ട നടക്കാത്തതല്ല ഇതൊന്നും, ഒരു പ്രശ്നവുമില്ല , ആരും പിറകെ വരില്ല. നാലുമാസമായി ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. ഒരുപാട് സാമ്പത്തികമുള്ളയാളാണെങ്കിൽ ഒറ്റ ഒരു പ്രാവിശ്യം കോൾ ചെയ്യും. അല്ലെങ്കിൽ നാട്ടിൽ വന്ന് ചങ്ങാതിമാര്‍ അന്വേഷിക്കും. എങ്ങനെ ആയാലും 10 - 12 ദിവസം അന്വേഷണം നടത്തി ഒഴിവാക്കും. അതിനാണ് പാര്‍ട്ടിക്കാരെ വെക്കുന്നത്. 

ഇത്രമാത്രം പറയും. പറ്റിപ്പോയി. ബുദ്ധിമുട്ടിച്ചാൽ ഇങ്ങനെയാകില്ല ബന്ധപ്പെടുകയെന്ന് പറയും. അപ്പോൾ അവന്‍റെ ഭാഗത്ത് ചെക്കന്മാരുണ്ടെന്ന് അറിഞ്ഞാൽ പിന്നെ ബുദ്ധിമുട്ടിക്കില്ല. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios