ദില്ലി: കൊവിഡ് വൈറസ് പ്രതിരോധ നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച ലോക്ഡൗൺ സാഹചര്യത്തില്‍  മാറ്റിവെച്ച പത്ത്, പ്ലസ് ടു പരീക്ഷ നടത്തിപ്പിന്‍റെ തിയ്യതികൾ സിബിഎസ്ഇ പ്രഖ്യാപിച്ചു. ജൂലൈ 1 മുതല്‍ 15 വരെയാണ് പരീക്ഷ നടത്തുകയെന്ന് സിബിഎസ്ഇ അറിയിച്ചു. പരീക്ഷാഫലം ആഗസ്റ്റില്‍ പ്രഖ്യാപിക്കാനാകും ശ്രമിക്കുക. നേരത്തെ സംസ്ഥാനത്ത് ലോക്ക്ഡൗൺ കാരണം നിലച്ചുപോയ എസ്എസ്എൽസി, പ്ലസ് വൺ, പ്ലസ് ടു ക്ലാസ്സുകളിലെ അവശേഷിക്കുന്ന പൊതുപരീക്ഷകൾ മെയ് 21-നും 29-നും ഇടയിൽ ക്രമീകരിക്കാൻ ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു.

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ പുനഃരാരംഭിക്കും; പരീക്ഷാ തീയതികളായി