പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിനിടെ അപകടം; തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു

Published : Dec 05, 2025, 09:55 PM IST
kannur death

Synopsis

മുണ്ടേരി സ്വദേശി എപി സുലൈമാൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ച് വെക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു.

കണ്ണൂർ: കണ്ണൂർ മുണ്ടേരിയിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എപി സുലൈമാൻ ആണ് മരിച്ചത്. 62 വയസായിരുന്നു. ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ച് വെക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ആരോഗ്യവകുപ്പിൻ്റെ നടപടി ഞെട്ടിച്ചു, 15 ദിവസം അവധി ചോദിച്ചിട്ടില്ല'; സ്ഥലംമാറ്റത്തിൽ അതൃപ്തി അറിയിച്ച് ഡോ. റീന
സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഇത്തവണ ഉയർത്താൻ സാധ്യതയില്ല, ഈ ബജറ്റിൽ പ്രഖ്യാപനമുണ്ടാകില്ലെന്ന് സൂചന