ഇത് അത് തന്നെയെന്ന് നാട്ടുകാര്‍, ഉറപ്പിച്ച് എക്‌സൈസ് സംഘം; കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത് അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തിന് സമീപം

Published : Jun 11, 2025, 06:25 PM IST
Cannabis

Synopsis

നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. അര മീറ്ററോളം ഉയരത്തില്‍ ചെടി വളര്‍ച്ചയെത്തിയിരുന്നു.

കോഴിക്കോട്: അതിഥി തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിനോട് ചേര്‍ന്ന് കഞ്ചാവ് ചെടികള്‍ കണ്ടെത്തി. നാദാപുരം കല്ലാച്ചി വളയം റോഡിലാണ് സംഭവം. ചെടിച്ചട്ടിയില്‍ വളര്‍ത്തിയ നിലയിലാണ് രണ്ട് കഞ്ചാവ് ചെടികള്‍ കണ്ടെത്തിയത്. വിവരം അറിഞ്ഞ് എത്തിയ എക്‌സൈസ് സംഘം ഇവ കസ്റ്റഡിയിലെടുത്തു. ചെടികള്‍ ആരാണ് നട്ടതെന്ന് കണ്ടെത്തിയിട്ടില്ല. എക്‌സൈസ് സംഘം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നാട്ടുകാരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് പരിശോധന നടത്തിയത്. അര മീറ്ററോളം ഉയരത്തില്‍ ചെടി വളര്‍ച്ചയെത്തിയിരുന്നു. എന്‍ഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തതെന്നും കഞ്ചാവ് ചെടികള്‍ കോടതിയില്‍ ഹാജരാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അനുശ്രീയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അശ്വിന്‍ ആനന്ദ്, ദീപുലാല്‍, അനൂപ്, സിനീഷ്, ശ്രീജേഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുജ എന്നിവരും സംഘത്തില്‍ ഉണ്ടായിരുന്നു.

 

PREV
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം