കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; സ്ത്രീ മരിച്ചു

Published : Mar 22, 2026, 04:45 PM IST
car accident

Synopsis

അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്.

കണ്ണൂർ: നെടുംപൊയിൽ ചുരത്തിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ഭാർഗവി (78) ആണ് അപകടത്തിൽ മരിച്ചത്. ഇവരുടെ നില ഗുരുതരമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാൻ സാധിച്ചില്ല. കാറിൽ 3 സ്ത്രീകളും 2 കുട്ടികളുമാണ് ഉണ്ടായിരുന്നത്. സെമിനാരി വളവിൽ വച്ച് കാർ താഴ്ചയിലേക്ക് മറിയുകയായിരുന്നു. അവധി ആഘോഷിക്കാൻ വയനാട്ടിലേക്ക് പോയ സംഘമാണ് അപകടത്തിൽപെട്ടത്. അതേസമയം മറ്റുള്ളവരുടെ പരിക്കുകൾ ഗുരുതരമല്ല. പരിക്കേറ്റവരെ കൂത്തുപറമ്പ് താലൂക് ആശുപത്രിയിലേക്ക് മാറ്റി.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

10 വർഷമായി ഇടത് കോട്ട, ഇത്തവണ 'ഉഷാറാക്കാൻ' യുഡിഎഫ്; മാനന്തവാടിയിലെ ക്ലൈമാക്സ് പ്രവചനാതീതം!
മലപ്പുറത്ത് യുവാവിനെ തട്ടിക്കൊണ്ട് പോയി വധിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ടുപേര്‍ പിടിയില്‍