'മുഖ്യമന്ത്രിയുടെ വൺമാൻ ഷോ' പോസ്റ്റിട്ടയാൾക്കെതിരെ കേസ്; വി എം സുധീരന്‍റെ പേരിൽ വ്യാജ പ്രചരണം, പരാതിക്ക് പിന്നാലെ നടപടി ​

Published : Jul 10, 2026, 11:32 AM IST
VM Sudheeran

Synopsis

കോൺഗ്രസ് നേതാവ് വി എം സുധീരന്റെ പേരിൽ മുഖ്യമന്ത്രി വി ഡി സതീശനെ അധിക്ഷേപിച്ച് വ്യാജ ഫേസ്ബുക്ക് പോസ്റ്റിട്ടയാൾക്കെതിരെ സൈബർ പൊലീസ് കേസെടുത്തു. സുധീരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ 'മുഹമ്മദ് ഖലീൽ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് വി എം സുധീരന്‍റെ പേരിൽ മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ചും അധിക്ഷേപിച്ചും വ്യാജ പോസ്റ്റിട്ടയാൾക്കെതിരെ തിരുവനന്തപുരം സിറ്റി സൈബർ പൊലീസ് കേസെടുത്തു. ​മുഖ്യമന്ത്രിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള തെറ്റായ പ്രസ്താവന വി എം സുധീരന്‍റേതെന്ന പേരിൽ പ്രചരിപ്പിക്കുകയായിരുന്നു. ഇരുവർക്കുമെതിരെ അപകീർത്തികരമായ രീതിയിൽ ഫോട്ടോകൾ ഉൾപ്പെടുത്തി പോസ്റ്റർ നിർമ്മിച്ചാണ് ഫേസ്ബുക്കിലൂടെ പ്രചാരണം നടത്തിയത്.

പൊതുജനങ്ങൾക്കിടയിലും രാഷ്ട്രീയക്കാർക്കിടയിലും വിദ്വേഷം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. ​'മുഹമ്മദ് ഖലീൽ' എന്ന ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ വ്യാജ പ്രചാരണം നടന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിന്‍റെ ഉടമയെ കണ്ടെത്തുന്നതിനായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കുകയാണെന്ന് സൈബർ പൊലീസ് അറിയിച്ചു. ഇന്നലെ വിഷയം ചൂണ്ടിക്കാട്ടി സുധീരൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്ത് നൽകിയിരുന്നു.

താൻ പറയാത്ത കാര്യങ്ങൾ ഫേസ്ബുക്കിലൂടെ മുഖ്യമന്ത്രിക്കെതിരെ വ്യാജമായി പ്രചരിപ്പിക്കുന്നുവെന്നാണ് സുധീരന്‍റെ പരാതി. മുഹമ്മദ് ഖലീൽ എന്ന ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിക്കുന്നതെന്നും ഇതിനെതിരെ അന്വേഷണം നടത്തി നിയമനടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. വ്യാജ പ്രചാരണത്തിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് അദ്ദേഹം ആഭ്യന്തരമന്ത്രിയെ സമീപിച്ചത്. പരാതി നൽകിയ വിവരം ഫേസ്ബുക്കിലൂടെ സുധീരൻ തന്നെയാണ് പുറത്തുവിട്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എം സ്വരാജിനായി തെരഞ്ഞെടുപ്പ് പ്രചാരണം; അധ്യാപികയ്‌ക്കെതിരായ നടപടി പിൻവലിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കി
'ചെറുപ്പക്കാരുടെ ചോരയുടെയും വിയർപ്പിന്‍റെയും വിലയറിയാത്തവർക്കേ രണ്ടാം മാസം ഈ നിലയിൽ പ്രതികരിക്കാനാവൂ'; പി ജെ കുര്യനെതിരെ വിമർശനം