UGC| യുജിസി പരീക്ഷയ്ക്കായി ഇനി ചുരമിറങ്ങേണ്ട; വയനാട്ടിൽ പരീക്ഷാ കേന്ദ്രം അനുവദിച്ചു

By Web TeamFirst Published Nov 17, 2021, 9:15 PM IST
Highlights

മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയായ നീറ്റിനുള്ള പരീക്ഷാകേന്ദ്രം വയനാട്ടിൽ അനുവദിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ടി സിദ്ദിഖ് എം എൽ എ പറഞ്ഞു.

വയനാട്: വയനാട്ടിൽ (wayanad) ആദ്യമായി യുജിസി (UGC) പരീക്ഷാ കേന്ദ്രം അനുവദിച്ചു. ഈമാസം ഇരുപതിന് ആരംഭിക്കുന്ന നെറ്റ് പരീക്ഷ മീനങ്ങാടിയിലെ ഗവ.പോളിടെക്നിക് കോളേജിൽ നടക്കും. വ്യത്യസ്ത വിഷയങ്ങളിൽ രണ്ടായിരത്തോളം വിദ്യാർഥികൾക്ക് ജില്ലയിലെ കേന്ദ്രത്തിൽ പരീക്ഷയെഴുതാൻ സൗകര്യം ലഭിക്കും. യുജിസി പരീക്ഷകൾക്ക് വയനാട്ടിലെ വിദ്യാർഥികൾ ചുരമിറങ്ങേണ്ട സാഹചര്യമായിരുന്നു ഇതുവരെ.

വയനാട്ടുകാരുടെ ദീര്‍ഘനാളത്തെ ആവശ്യത്തിന് ഒടുവിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചിരിക്കുന്നത്. പരീക്ഷാകേന്ദ്രം അനുവദിക്കുന്നത് സംബന്ധിച്ച് യുജിസി ചെയര്‍മാനുമായി എംഎല്‍എ പലതവണ ചര്‍ച്ചകള്‍ നടത്തിയിരുന്നു. മെഡിക്കൽ എൻട്രൻസ് പ്രവേശന പരീക്ഷയായ നീറ്റിനുള്ള പരീക്ഷാകേന്ദ്രം വയനാട്ടിൽ അനുവദിക്കുന്നതിനുള്ള ചർച്ചകൾ അന്തിമഘട്ടത്തിലാണെന്ന് ടി സിദ്ദിഖ് എം എൽ എ പറഞ്ഞു.

click me!