ചേരാനല്ലൂരിലെ ബെൻസ് കാർ അപകടം; വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്തു, നടപടി ഹൈക്കോടതിയുടെ അനുമതിയോടെ

Published : Oct 26, 2026, 10:37 AM IST
Cheranelloor benz car Accident

Synopsis

ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും.

കൊച്ചി: ചേരാനല്ലൂരിൽ 17കാരനോടിച്ച കാറിടിച്ച് ഒരാൾ മരിച്ച കേസിൽ വാഹന ഉടമയായ ജഡ്ജിക്കെതിരെ കേസെടുത്ത് പൊലീസ്. ഹൈക്കോടതിയുടെ അനുമതി തേടിയ ശേഷമാണ് 17 കാരന്‍റെ പിതാവും വാഹന ഉടമയുമായ ജഡ്ജിക്കെതിരെ പൊലീസ് കേസെടുത്തത്. പ്രായപൂർത്തിയാകാത്ത പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും. എറണാകുളം ജില്ലാ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകുക.

അപകടമുണ്ടാക്കിയ വിദ്യാർത്ഥി സ്ഥിരം കാറോടിക്കുന്ന ആളാണെന്നാണ് പൊലീസ് പറയുന്നത്. അതിവേഗതയിൽ കാർ ഓടിക്കുന്നതിന്റെ റീൽ ചിത്രീകരിക്കാനായിരുന്നു രാത്രി വൈകി വാഹനവുമായി ഇറങ്ങിയതെന്ന് പൊലീസ് പറയുന്നു. അപകടം സംഭവിക്കുന്നതിന് മുമ്പ് 17 കാരൻ 104 കിലോമീറ്റർ വേഗതയിൽ വാഹനം ഓടിക്കുന്ന ദൃശ്യം പൊലീസിന് കിട്ടിയിട്ടുണ്ട്. ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്തു. പ്രതിയുടെ ജാമ്യം റദ്ദാക്കാനും പൊലീസ് അപേക്ഷ നൽകും.

പ്രതിക്കെതിരെ പൊലീസ് 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ. അതിനിടെ കഴിഞ്ഞ ദിവസം ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ തളർന്നുവീണു. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾ തള‍ർന്നുവീണത്. നീതിക്കായി ഏതറ്റംവരെയും പോകുമെന്ന് അപകടത്തില്‍ മരിച്ച ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു.

(കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പ്രായപൂർത്തിയാകാത്തവരുടെ പേരോ വിലാസമോ, തിരിച്ചറിയാൻ സാധിക്കുന്ന മറ്റ് വിവരങ്ങളോ പ്രസിദ്ധീകരിക്കുന്നത് നിയമവിരുദ്ധമായതിനാൽ അവ ഒഴിവാക്കുന്നു)

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്വർണക്കവർച്ച കേസ്; അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത് വൈകും
'സഭയിൽ ആരെ നോക്കി സംസാരിക്കണം', കൊണ്ടും കൊടുത്തും വീണ്ടും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും, സഭയിൽ വാക് പോര്; 'എന്നെ നോക്കി സംസാരിക്കൂ' എന്ന് സ്പീക്കർ