ചേരാനല്ലൂർ അപകടം: ജഡ്ജിയുടെ മകനായ 17കാരന് ജാമ്യം അനുവദിച്ച് ജുവനൈയിൽ ജസ്റ്റിസ് ബോർഡ്, അംഗീകരിക്കില്ലെന്ന് കുടുംബം

Published : Oct 26, 2026, 01:15 AM IST
Benz accident death

Synopsis

ചേരാനല്ലൂരിൽ അമിതവേഗതയിൽ കാറോടിച്ച് സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുകൊന്ന കേസിലെ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. പ്രതിക്ക് ജാമ്യം നൽകിയതിൽ പ്രതിഷേധിച്ച് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം പോലീസ് സ്റ്റേഷന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ലൈസൻസില്ലാതെ 104 കിലോമീറ്റർ വേഗതയിലാണ് പ്രതി വാഹനം ഓടിച്ചതെന്ന് പോലീസ് വ്യക്തമാക്കി.

കൊച്ചി: ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17കാരന് വീണ്ടും ജാമ്യം ലഭിച്ചു. ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യം ലഭിച്ചത്. കുടുംബവും നാട്ടുകാരും വിവിധ സംഘടനകളും പൊലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് നടപടികളിലേക്ക് പൊലീസ് കടന്നത്. സ്റ്റേഷൻ ജാമ്യത്തിൽ ഇറങ്ങിയ 17കാരനെ വീണ്ടും അപ്രിഹെൻഡ് ചെയ്ത് ജുവനൈയിൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കുകയായിരുന്നു. എന്നാല്‍, ജാമ്യം അനുവദിച്ചത് അംഗീകരിക്കില്ലെന്നാണ് കുടുംബത്തിന്‍റെ പ്രതികരണം.

നേരത്തെ, ചേരാനല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ 17 കാരനെ ജാമ്യം നൽകി വിട്ടയച്ചതിലെ പ്രതിഷേധത്തിനിടെ മരിച്ച ജയബാലകൃഷ്ണന്‍റെ മകൾ തളർന്നുവീണിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുൻപിൽ മകളടക്കമുള്ള കുടുംബാംഗങ്ങൾ കുത്തിയിരിന്ന് പ്രതിഷേധിക്കുകയായിരുന്നു. ഇതിനിടെയാണ് മകൾ തള‍ർന്നുവീണത്. അതേസമയം, വാഹനാപകടം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. കേസിൽ പ്രതിയായ 17കാരൻ ഓടിച്ച കാർ അമിത വേഗത്തിലായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. 104 കിലോമീറ്റർ സ്പീഡിൽ ആണ് കാര്‍ ഓടിച്ചതെന്നാണ് നിഗമനം. വേഗതയുടെ ദൃശ്യങ്ങൾ 17കാരരന്‍റെ മൊബൈലിൽ കണ്ടെത്തി. പ്രതിക്കെതിരെ 181,183 മോട്ടോർ ആക്ട് ചുമത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചു, അമിതവേഗതിയിൽ വാഹനം ഓടിച്ചു എന്നിവയാണ് വകുപ്പുകൾ.

ഞായറാഴ്ച പുലർച്ചെയാണ് ജഡ്ജിയുടെ മകനായ 17 കാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരനായ മ‍ഞ്ഞാലി സ്വദേശി ജയബാലകൃഷ്ണൻ(55) മരിച്ചത്. അപകടത്തിന് പിന്നാലെ 17 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഞായറാഴ്ച വൈകിട്ടോടെ 17 കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയുംചെയ്തു. ഇത് വിവാദമായതോടെയാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര നടപടിക്ക് നിർദേശം നൽകിയത്. അപകടത്തിൽ നിയമം അനുശാസിക്കുന്ന ശിക്ഷ ഉറപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി പ്രസ്താവന നടത്തി മണിക്കൂറുകൾക്കുള്ളിലാണ് 17 കാരന് ജാമ്യം ലഭിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

പ്രതിഷേധം തുടർന്നതോടെ വഴങ്ങി പൊലീസ്, ജ‍ഡ്ജിയുടെ മകനായ 17കാരനെതിരെ വീണ്ടും നടപടി; ജുവനൈയിൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കും
ജ‍ഡ്ജിയുടെ മകൻ കാർ ഓടിച്ചത് 104 കി.മീ വേഗത്തിൽ; പൊലീസ് സ്റ്റേഷന് മുന്നിൽ നാടകീയ രംഗങ്ങൾ; പ്രതിഷേധിച്ച മകൾ തളർന്നുവീണു