ഗാന്ധിയൻ മൂല്യങ്ങളാട് വിയോജിച്ചെങ്കിലും ചേറ്റൂർ ശങ്കരൻ നായരെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

Published : Apr 24, 2025, 12:27 PM ISTUpdated : Apr 24, 2025, 12:55 PM IST
 ഗാന്ധിയൻ മൂല്യങ്ങളാട് വിയോജിച്ചെങ്കിലും ചേറ്റൂർ ശങ്കരൻ നായരെ ബിജെപിക്ക് വിട്ടുകൊടുക്കാനാവില്ലെന്ന് കോണ്‍ഗ്രസ്

Synopsis

ഗാന്ധിജിയുടെ നയങ്ങളെ ;ചേറ്റൂര്‍ പൂർണമായും തള്ളി.ഗാന്ധിജിയും അരാജകത്വവും എന്ന പുസ്തകവും എഴുതിയെന്ന് കെ മുരളീധറന്‍

തിരുവനന്തപുരം: ബിജെപിക്ക് സ്വാതന്ത്ര്യ സമര സേനാനികൾ ഇല്ലാത്തതിനാൽ കോൺഗ്രസിൽ നിന്ന് ദത്തെടുക്കുകയാണെന്ന പരിഹാസവുമായി കെ മുരളീധരന്‍ രംഗത്ത്. "ചേറ്റൂർ ശങ്കരൻ നായർ വർഗീയ വാദിയല്ല, എന്നാൽ കോൺഗ്രസ്സിന് യോജിക്കാൻ കഴിയാത്ത ചില നടപടികൾ അദ്ദേഹത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടായി.നെഗറ്റീവ് ആയ കാര്യങ്ങളും പറയണം. കോൺഗ്രസ് അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷം ബ്രിട്ടനുമായി അദ്ദേഹം കോംപ്രമൈസ് ചെയ്തെന്ന സംശയം തനിക്കുണ്ടെന്നും" അദ്ദേഹം പറഞ്ഞു.

"ഗാന്ധിജിയുടെ നയങ്ങളെ അദ്ദേഹം പൂർണമായും തള്ളി 'ഗാന്ധിജിയും അരാജകത്വവും' എന്ന പുസ്തകവും എഴുതി. ഗാന്ധിയൻ മൂല്യങ്ങളാടുള്ള വിയോജിപ്പാണ് ചേറ്റൂരിനെ എഐസിസിയും കെപിസിസിയും അനുസ്മരിക്കാത്തതിന് കാരണം. എന്നാൽ ബിജെപിക്ക് അദ്ദേഹത്തിനെ  വിട്ടു കൊടുക്കാൻ ആവില്ല. കാരണം അദ്ദേഹം വർഗീയ വാദിയല്ല. അദ്ദേഹത്തോടുള്ള വിയോജിപ്പ് നിലനിർത്തി കൊണ്ട് തന്നെ വരും വർഷങ്ങളിലും അനുസ്മരണം നടത്തണമെന്നും" മുരളീധരൻ പറഞ്ഞു. ചേറ്റൂർ നാടിന്‍റെ  ആത്മാഭിമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. ബിജെപി എന്നുമുതലാണ് അദ്ദേഹത്തെ ഓർത്തുതുടങ്ങിയതെന്നും അദ്ദേഹം ചോദിച്ചു

PREV
Read more Articles on
click me!

Recommended Stories

ഉള്‍വനത്തിലൂടെ കിലോമീറ്ററുകള്‍ താണ്ടി എക്സൈസ്, സ്ഥലത്തെത്തിയപ്പോള്‍ കണ്ടത് ക‍ഞ്ചാവ് തോട്ടം, ഇന്ന് മാത്രം നശിപ്പിച്ചത് 763 കഞ്ചാവ് ചെടികള്‍
കൊല്ലത്ത് അരുംകൊല; മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി, യുവാവ് പൊലീസ് കസ്റ്റഡിയിൽ