കു‌ട്ടികളെ സ്റ്റെയർകേസിൽ കെട്ടിത്തൂക്കി, ഒരേ ഫാനിൽ തൂങ്ങിമരിച്ചു; ശ്രീജയും ഷാജിയും വിവാഹിതരായത് ഒരാഴ്ച മുമ്പ്

Published : May 24, 2023, 08:44 AM ISTUpdated : May 24, 2023, 08:55 AM IST
കു‌ട്ടികളെ സ്റ്റെയർകേസിൽ കെട്ടിത്തൂക്കി, ഒരേ ഫാനിൽ തൂങ്ങിമരിച്ചു; ശ്രീജയും ഷാജിയും വിവാഹിതരായത് ഒരാഴ്ച മുമ്പ്

Synopsis

ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച മൂന്ന് കുട്ടികളും. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു വിവാഹം. 

കണ്ണൂർ: ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപുഴ പാടിച്ചാലിലാണ് ദാരുണ സംഭവം ഉണ്ടായത്. യുവതിയെയും മൂന്ന് കുട്ടികളെയും രണ്ടാം ഭർത്താവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, ഷാജി, ശ്രീജയുടെ ആദ്യ ബന്ധത്തിലെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരാണ് മരിച്ചത്.  ശ്രീജയും ഷാജിയും രണ്ടാഴ്ച മുൻപ് വിവാഹിതർ ആയിട്ടുണ്ട്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച മൂന്ന് കുട്ടികളും. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു വിവാഹം. 

ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളെ സ്റ്റെയർകേസിൽ  കെട്ടിതൂക്കി കൊലപ്പെയെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയെയും ഷാജിയെയും ഒരേ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വാതിൽ തുറക്കാതായതോടെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിച്ചത്. വാതിൽ തള്ളിത്തുറന്നപ്പോളാണ് കുട്ടികളെയും ദമ്പതികളെയും കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നി​ഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് കുട്ടികളുണ്ട്. അതേസമയം, ഷാജി ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം ന‌ടത്തിയിട്ടില്ല.  പൊലീസ് അന്വേഷണം തുടങ്ങി. 

കണ്ണൂരില്‍ ദമ്പതികളടക്കം 5 പേര്‍ മരിച്ച നിലയില്‍, മൂന്ന് കുട്ടികളെ സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കി

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി നാളെ കേരളത്തിൽ; ആലുവ-നെടുമ്പാശ്ശേരി ഭാഗത്ത് ഗതാഗത നിയന്ത്രണം
സിസി മുകുന്ദനെ പുറത്താക്കി സിപിഐ, നടത്തിയത് ഗുരുതരമായ അച്ചടക്കലംഘനം, നടപടി കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന്‍റെ പേരിലെന്ന് സിപിഐ