'ഉമ്മയുടെ മുറിയിൽ ഉമ്മയില്ല... പുതിയ വീട്ടിലേക്ക് താമസം മാറി'; വാടകവീട്ടിൽ നിന്ന് നാളെ മാറുമെന്ന് എച്ച് സലാം എംഎൽഎ

Published : Oct 20, 2025, 12:56 AM IST
H Salam MLA and family moved to newly built home

Synopsis

അമ്പലപ്പുഴ എംഎൽഎ എച്ച് സലാം ആലപ്പുഴ വണ്ടാനത്ത് നിർമ്മിച്ച പുതിയ വീട്ടിലേക്ക് കുടുംബസമേതം താമസം മാറി. ഉമ്മയുടെ മരണത്തെ തുടർന്ന് ചടങ്ങുകൾ ഒഴിവാക്കി. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി കിട്ടിയ നഷ്ടപരിഹാരവും ഭവനവായ്പയും ഉപയോഗിച്ചാണ് വീട് നിർമ്മിച്ചത്.

ആലപ്പുഴ: അമ്പലപ്പുഴ എംഎൽഎയും സിപിഎം നേതാവുമായ എച്ച് സലാമും കുടുംബവും പുതിയ വീട്ടിലേക്ക് താമസം മാറി. ആലപ്പുഴ വണ്ടാനത്ത് കുടുംബവക സ്ഥലത്താണ് പുതിയ വീട് നിർമിച്ചത്. ഉമ്മയ്ക്കായി നിർമ്മിച്ച മുറി ഉമ്മയില്ലാതെ ഒഴിഞ്ഞുകിടക്കുന്ന വേദനയോടെയാണ് പുതിയ വീട്ടിലേക്ക് താമസം മാറിയത്. അതിനാൽ തന്നെ ചടങ്ങുകൾ ഒഴിവാക്കിയെന്ന് അദ്ദേഹം വീടിൻ്റെ ചിത്രമടക്കം പങ്കുവെച്ച ഫെയ്‌സ്ബുക് പോസ്റ്റിൽ കുറിച്ചു. ദേശീയപാതാ വികസനത്തിൻ്റെ ഭാഗമായി പിതാവിൻ്റെ ചായക്കട ഏറ്റെടുത്ത വകയിൽ ലഭിച്ച നഷ്‌ടപരിഹാര തുകയും ബാങ്കിൽ നിന്നെടുത്ത ഗാർഹിക വായ്‌പയും ചേർത്താണ് വീട് നിർമിച്ചതെന്നും അദ്ദേഹം പോസ്റ്റിൽ വിശദീകരിച്ചു.

ഫെയ്‌സ്ബുക്കിൽ എച്ച് സലാം എംഎൽഎ എഴുതിയ കുറിപ്പ്

പുതിയ വീട്ടിലേക്ക് ഇന്ന് താമസം മാറി.. ഉമ്മ ഇല്ലാതെ

വണ്ടാനത്ത് കുടുംബവക സ്ഥലത്ത് നിർമ്മിച്ച പുതിയ വീട്ടിലേക്ക് ഇന്ന് ഞാനും കുടുംബവും താമസം മാറി.

ഉമ്മ ആയിരുന്നു കല്ലിട്ടത്..

ഉമ്മാക്ക് വേണ്ടി പണിത മുറി പ്രിയപ്പെട്ട ഉമ്മ ഇല്ലാതെ ഒഴിഞ്ഞുകിടക്കുന്ന വേദനയിൽ വീട് മാറുന്ന ചടങ്ങുകൾ ഒന്നും നടത്തിയിരുന്നില്ല..

പിതാവിന്റെ വിയർപ്പിന്റെ ഭാഗമാണ് വീട്. ജീവിതത്തിലെ എന്റെ മോഡലായ വാപ്പായുടെ ദീർഘകാലത്തെ അദ്ധ്വാനത്തിന്റെ സമ്പാദ്യമായിരുന്ന ചായക്കടയുടെ ഭൂമി എൻ എച്ച് വികസനത്തിന് വേണ്ടി ഏറ്റെടുത്തപ്പോൾ ലഭിച്ച പണമായിരുന്നു വീട് നിർമ്മാണത്തിന്റെ പ്രധാന സാമ്പത്തിക സ്രോതസ്സ്. അതോടൊപ്പം ഭവനവായ്‌പ്പ കൂടി ചേർത്തുകൊണ്ടാണ് വീട് പൂർത്തിയാക്കിയത്.

ഉമ്മയുടെ ആഗ്രഹമായിരുന്ന വീട്ടിലേക്ക് ഉമ്മയില്ലാതെ സങ്കടത്തോടെയെങ്കിലും ഇന്ന് കയറി.

വാടകവീട്ടിൽ നിന്ന് നാളെ മാറും. കാണാൻ വരുന്നവർ നാളെ മുതൽ പുതിയ വീട്ടിൽ എത്തിയാൽ മതി..

എന്റെ പിതാവ് എല്ലാവരുടെയും പ്രിയപ്പെട്ട ഹൈദരിക്കായുടെയും ഉമ്മയുടെയും ഓർമ്മകൾ നിറഞ്ഞിരിക്കുന്ന വീട്ടിൽ..

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസിലെ കോടതി ഉത്തരവ് ചോര്‍ന്നെന്ന ആരോപണം; അഭിഭാഷക അസോസിയേഷൻ പ്രസിഡന്‍റിനെ തള്ളി എക്സിക്യൂട്ടീവ് കമ്മിറ്റി
`വൈറൽ'ആയി കള്ളൻ; മോഷണമുതൽ പോറൽ പോലും ഏൽക്കാതെ തിരികെയേൽപ്പിച്ച് മോഷ്‌ടാവ്, സംഭവം കൊല്ലത്ത്