കട്ടപ്പമാർ പിന്നിൽ നിന്ന് കുത്തുമ്പോഴും ബാഹുബലി ജയിച്ച്കൊണ്ടേയിരിക്കും, എതിരാളികളോട് സിപിഎം നേതാവ് ഗോകുൽദാസ്

Published : May 20, 2025, 08:57 AM IST
കട്ടപ്പമാർ പിന്നിൽ നിന്ന് കുത്തുമ്പോഴും ബാഹുബലി ജയിച്ച്കൊണ്ടേയിരിക്കും, എതിരാളികളോട് സിപിഎം  നേതാവ് ഗോകുൽദാസ്

Synopsis

സാമ്പത്തിക ക്രമക്കേടിൽ സിപിഎം അന്വേഷണം നേരിടുന്ന പാലക്കാട് ജില്ലാ കമ്മറ്റി അംഗം  പി എഗോകുൽദാസിൻ്റെ ഭീഷണി പ്രസംഗം

പാലക്കാട്: സാമ്പത്തിക ക്രമക്കേടിൽ സി പിഎം അന്വേഷണം നേരിടുന്ന ജില്ലാ കമ്മറ്റി അംഗം  പി. എ ഗോകുൽദാസിൻ്റെ ഭീഷണി പ്രസംഗം.തനിക്ക് എതിരെ പ്രവർത്തിക്കുന്നവർക്കും , മാധ്യമങ്ങൾക്കുമാണ് ഭീഷണി.കാരിരുമ്പിന്‍റെ  ശക്തിയെ , അതിന്‍റെ  ഉള്ളിൽ അണഞ്ഞു കത്തുന്ന തീയെ കെടുത്താൻ ഒരു പിന്തിരിപ്പൻ ശക്തിക്കും കഴിയില്ല.അണഞ്ഞു കത്തുന്ന തീയൊന്ന് ആളിപടർന്നാൽ എല്ലാ പിന്തിരിപ്പൻ ശക്തികളും കരിഞ്ഞ് പോകും , ആളികത്താൻ ഇടവരുത്തരുതെന്ന് ഓർമ്മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

ജില്ലാ കമ്മറ്റിയെ ഒറ്റ്കൊടുക്കുന്നവർക്കും , കട്ടപ്പമാർക്കും തത്കാലം വിജയിക്കാം . പക്ഷെ ബാഹുബലി ജയിക്കും . കട്ടപ്പമാർ പിന്നിൽ നിന്നും കുത്തുമ്പോഴും ബാലുബലി ജയിച്ച് കൊണ്ടേയിരിക്കും.പിന്തിരിപ്പൻമാരുടെ കൈയും , തലയും വെട്ടിയെടുത്ത് വരുന്ന ബാഹുബലിയുടെ ചിത്രം ഉണ്ടാകും . അങ്ങനെ വീണു പോകില്ലെന്ന് മാധ്യമങ്ങളും , ഇരുട്ടിൽ പോസ്റ്റർ ഒട്ടിക്കുന്നവരും ഇക്കാര്യം മനസിലാക്കണം

ഇ .കെ നായനാരെ പോലെ നാട്ടിനായി  ജീവിച്ചവരെ വ്യക്തിഹത്യ നടത്തും. കമ്മ്യൂണിസ്റ്റുകൾ അതിനെ അതിജീവിക്കും.ആരുടേയും ടെ ഭീഷണികൾക്ക് മുൻമ്പിൽ മുട്ടുമടക്കില്ല. . തല കുനിക്കുമെന്ന് ഒരു പിന്തിരിപ്പൻമാരും , മാധ്യമങ്ങളും വിചാരിക്കേണ്ട.തീയിൽ കുരുത്തതാണ് , കാറും , കോളും ഉള്ള കടലിൽ വഞ്ചിയിറക്കിയാണ് ശീലം.എതിരെ നീന്തി ശിലമുള്ളവരാണ് .ചൊറിയാൻ വരരുത് അത് താങ്ങില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി

PREV
Read more Articles on
click me!

Recommended Stories

അതിജീവിതയെ അപമാനിച്ചെന്ന കേസ്: രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി
ശബരിമലയിൽ ഭക്തജനത്തിരക്ക്, ഇന്നലെ ദർശനം നടത്തിയത് ഒരു ലക്ഷത്തോളം പേർ, സന്നിധാനത്ത് അതീവ സുരക്ഷ