
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരന്റെ ഓഫീസിലേക്ക് സി പി എം പ്രതിഷേധ പ്രകടനം നടത്തി. പ്രകടനത്തിന് ശേഷം സംസാരിച്ച സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ, സുധാകരനെതിരെ ഭീഷണി മുഴക്കുകയും ചെയ്തു. കള്ളക്കേസെടുക്കുന്ന പൊലീസുകാരെ കൈകാര്യം ചെയ്യുമെന്ന് മുന്നറിയിപ്പ് നൽകിയ നാസർ, സുധാകരനെതിരെ രൂക്ഷവിമർശനമാണ് അഴിച്ചുവിട്ടത്. തങ്ങളുടെ ക്ഷമിക്ക് പരിധിയുണ്ടെന്നും ഇതുപോലെയുള്ള പണികൾ അവസാനിപ്പിച്ചില്ലെങ്കിൽ സുധാകരനെ ജനങ്ങൾ തന്നെ കൈകാര്യം ചെയ്യുന്ന സ്ഥിതിയുണ്ടാകുമെന്നും ജില്ലാ സെക്രട്ടറി തുറന്നടിച്ചു. സി പി എം ബന്ധം ഉപേക്ഷിച്ചത് മുതൽ ജി സുധാകരനും പാർട്ടിയും തമ്മിലുള്ള കൊമ്പുകോർക്കലിന്‍റെ ഏറ്റവും പുതിയ അധ്യായമായിരുന്നു ഇന്ന് നടന്നത്. യു ഡി എഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി അമ്പലപ്പുഴയിൽ ജയിച്ച സുധാകരൻ, ഏറ്റവുമൊടുവിലായി ഡി വൈ എഫ് ഐയുടെ പൊതിച്ചോർ വിതരണത്തിനെതിരെ നടത്തിയ പരാമർശങ്ങളാണ് പുതിയ സംഭവങ്ങളുടെ കാരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam