
പാലക്കാട്: പാർട്ടി പ്രവർത്തകയുടെ കുളിമുറിയിൽ മൊബൈൽ ക്യാമറ വെച്ച ബ്രാഞ്ച് സെക്രട്ടറിയെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തതായി സിപിഎം. കൊടുമ്പ് അമ്പലപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെയാണ് പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തത്. പരാതി വന്നയുടൻ നടപടിയെടുത്തെന്ന് പുതുശ്ശേരി ഏരിയാ സെക്രട്ടറി സുഭാഷ് ചന്ദ്രബോസ് പറഞ്ഞു. പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. സംഭവം അറിയിച്ചപ്പോൾ പൊലീസിൽ പരാതി നൽകാൻ നിർദേശിച്ചത് പാർട്ടിയാണെന്ന് പരാതിക്കാരി പറഞ്ഞു. ഷാജഹാനിൽ നിന്ന് ആദ്യമായാണ് ഇത്തരമൊരു അനുഭവമുണ്ടാകുന്നത്. വെന്റിലേഷൻ ജനലിൽ കൈ കണ്ടപ്പോഴാണ് ശ്രദ്ധിച്ചതെന്നും പുറത്തുവന്നപ്പോൾ ജനലിൽ ഒരാൾ നിൽക്കുന്നത് കണ്ടതിനെ തുടർന്ന് ഒച്ചവെച്ചെന്നും അവർ പറഞ്ഞു. ഷാജഹാൻ ഓടിയപ്പോൾ മൊബൈൽ ഫോൺ താഴെവീണെന്നും അവർ പറഞ്ഞു.
പാർട്ടിയിൽ തനിക്ക് പൂർണമായ വിശ്വാസമുണ്ട്. അയൽവാസിയായ യുവാവിൽ നിന്നാണ് ഇത്തരം ദുരനുഭവം ഉണ്ടായത്. മറ്റാർക്കും ഇത്തരം ഒരു അനുഭവം ഉണ്ടാകരുതെന്നാണ് തൻ്റെ ആഗ്രഹം. പാർട്ടി പൂർണ്ണമായ പിന്തുണ നൽകി. പരാതി നൽകാനാണ് പാർട്ടി നിർദേശം നൽകിയത്. പരാതി നൽകാൻ പോകുന്നതിന് മുൻപ് തന്നെ പാർട്ടി പ്രതിക്കെതിരെ നടപടിയെടുത്തു. ഒളിക്യാമറ വെച്ചു എന്നത് ഒരു സ്ത്രീക്കും ഉൾക്കൊള്ളാനാകാത്ത കാര്യമാണ്. മോശം പെരുമാറ്റം ഷാജഹാനിൽ നിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ടോയ്ലറ്റിന് മുകളിലെ വെൻറിലേഷനിൽ കൈ കണ്ടാണ് ആദ്യം ശ്രദ്ധിച്ചത്. പ്രതിയുടെ മൊബൈൽഫോൺ കിട്ടിയതിനാലാണ് ആളെ തിരിച്ചറിയാനായതെന്നും അവർ പറഞ്ഞു.
യുവതിയുടെ കുളിമുറിയിൽ ഒളിക്യാമറ; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്
മിനിഞ്ഞാന്ന് വൈകീട്ടാണ് സംഭവം. കുളിമുറിയുടെ ജനാലയിൽ ആളനക്കം കേട്ട് വീട്ടമ്മ ബഹളമുണ്ടാക്കിയപ്പോൾ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഓടുന്നതിനിടെ ഇയാളുടെ മൊബൈൽ ഫോൺ നിലത്ത് വീണു. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ അടക്കമാണ് വീട്ടമ്മ പരാതി നൽകിയത്. മൊബൈൽ ഫോൺ പരിശോധനയ്ക്ക് അയക്കുമെന്ന് സൗത്ത് പൊലീസ് അറിയിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam