പശുവിനെ കറക്കുന്നതിനിടെ തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു; ദാരുണ സംഭവം പാലക്കാട് നെൻമാറയിൽ

Published : Sep 30, 2025, 03:05 PM IST
meeran sahib

Synopsis

പശുക്കളെ കറക്കാനായി തൊഴുത്തിലേക്ക് പോയതായിരുന്നു. തൊഴുത്തിൻ്റെ അവസ്ഥ മോശമായിരുന്നു. തൊട്ടടുത്ത് പുതിയ തൊഴുത്തിൻ്റെ പ്രവർത്തനം അവസാനഘട്ടത്തിലുമായിരുന്നു. പശുവിനെ കറക്കുന്ന സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു.

പാലക്കാട്: തൊഴുത്തിലെ തൂൺ വീണ് ക്ഷീരകർഷകൻ മരിച്ചു. പാലക്കാട് നെൻമാറ കയറാടി സ്വദേശി മീരാൻ സാഹിബ് (71) ആണ് മരിച്ചത്. പശുവിനെ കറക്കാൻ തൊഴുത്തിൽ എത്തിയപ്പോഴാണ് സംഭവം. കാലങ്ങളായി പശുവിനെ കറന്ന് വിറ്റാണ് മീരാൻ സാഹിബ് ഉപജീവനം നടത്തിയിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് പശുക്കളെ കറക്കാനായി തൊഴുത്തിലേക്ക് പോയതായിരുന്നു. തൊഴുത്തിൻ്റെ അവസ്ഥ മോശമായിരുന്നു. തൊട്ടടുത്ത് പുതിയ തൊഴുത്തിൻ്റെ പ്രവർത്തനം അവസാനഘട്ടത്തിലുമായിരുന്നു. പശുവിനെ കറക്കുന്ന സമയത്ത് ശക്തമായ കാറ്റുണ്ടായിരുന്നു. ഈ കാറ്റിൽ തൊഴുത്തിൻ്റെ കഴുക്കോൽ മീരാൻ സാഹിബിൻ്റെ ശരീരത്തിലേക്ക് വീഴുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റ മീരാൻ സാഹിബിനെ അയൽവാസികൾ ചേർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

PREV
Read more Articles on
click me!

Recommended Stories

ചാലിശ്ശേരി സെൻ്ററിലെ ആറ് കടകളിൽ വൻ തീപിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത്, തീയണക്കാനുള്ള ശ്രമം തുടരുന്നു
കേരളത്തിലെ എസ്ഐആർ നീട്ടി; സമയക്രമം മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ, എന്യുമറേഷൻ ഫോം ഡിസംബർ 18 വരെ സ്വീകരിക്കും