പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു

Published : May 11, 2025, 12:44 PM ISTUpdated : May 11, 2025, 01:06 PM IST
പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ അന്തരിച്ചു

Synopsis

കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു

പത്തനംതിട്ട : പത്തനംതിട്ട ഡിസിസി വൈസ് പ്രസിഡൻ്റ് എം.ജി. കണ്ണൻ (42) അന്തരിച്ചു. പക്ഷാഘാതത്തെ തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ  ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ അടൂർ നിയോജക മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു കണ്ണൻ. രണ്ടു തവണ ജില്ലാ പഞ്ചായത്ത് അംഗവും ചെന്നീർക്കര ഗ്രാമപഞ്ചായത്ത് അംഗവുമായി. യൂത്ത് കോൺഗ്രസ് മുൻ ജില്ലാ പ്രസിഡൻറാണ്.  ചെന്നീർക്കര മാത്തൂർ സ്വദേശിയാണ്. സംസ്കാരം നാളെ വൈകിട്ട് അഞ്ചിന് വീട്ടുവളപ്പിൽ നടക്കും.  

വി.ഡി സതീശന്‍ അനുശോചിച്ചു

പത്തനംതിട്ട ഡി.സി.സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്റെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. പാര്‍ട്ടിയോടും പ്രവര്‍ത്തകരോടും അങ്ങേയറ്റത്തെ ആത്മാര്‍ത്ഥത കാട്ടിയ സത്യസന്ധനായ പൊതുപ്രവര്‍ത്തകനും കോണ്‍ഗ്രസ് നേതാവുമായിരുന്നു എം.ജി കണ്ണന്‍. കെ.എസ്.യു യൂത്ത് കോണ്‍ഗ്രസ് നേതാവായി രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച എം.ജി കണ്ണന് ചുരുങ്ങിയ കാലംകൊണ്ട് പത്തനംതിട്ട ജില്ലയില്‍ കോണ്‍ഗ്രസിന്റെ തലയെടുപ്പുള്ള നേതാവായി മാറാന്‍ സാധിച്ചു. 

ചെറിയ പ്രായത്തില്‍ രണ്ടു തവണയണ് കണ്ണന്‍ ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനായും ആക്ടിങ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ അടൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതും എം.ജി കണ്ണനായിരുന്നു. തുച്ഛമായ വോട്ടുകള്‍ക്കാണ് അദ്ദേഹം പരാജയപ്പെട്ടത്. 

കോണ്‍ഗ്രസ് കുടുംബത്തിലെ പുതുതലമുറയില്‍പ്പെട്ട ജനകീയ നേതാവിനെയാണ് നഷ്ടമായത്. അദ്ദേഹത്തിന്റെ വിയോഗം പൊതുരംഗത്തും നികത്താനാകാത്ത നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. ആദരാഞ്ജലികള്‍.

 

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

റെയിൽവേ അവ​ഗണിച്ചപ്പോൾ മലയാളികളെ ചേർത്തുപിടിച്ച് കെഎസ്ആർടിസിയും കർണാടക ട്രാൻസ്പോർട്ടും, ക്രിസ്മസ് അവധിക്ക് നാട്ടിലെത്താൻ പെടാപാട്
എസ്ഐആറിൽ വോട്ടർ പട്ടികയിൽ നിന്ന് പേര് വെട്ടിയോ? വോട്ട് തിരികെ ചേർക്കാൻ അവസരമൊരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ