'സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്, കേസെടുക്കണം': മുന്നറിയിപ്പുമായി ഡിജിപി

Published : May 13, 2022, 06:50 PM ISTUpdated : May 13, 2022, 08:11 PM IST
'സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസുകാരുണ്ട്, കേസെടുക്കണം': മുന്നറിയിപ്പുമായി ഡിജിപി

Synopsis

വർഗീയ സംഘർഷങ്ങളും കൊലപാതങ്ങളും സംസ്ഥാനത്തുണ്ടാതിരിക്കാൻ ശ്രദ്ധിക്കണം. പല സംഘടനാ നേതാക്കളും കൊലവിളി പ്രസംഗം നടന്നുണ്ട്. ഇത്തരം ആൾക്കാരെ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നും ഡിജിപി ആവശ്യപ്പെട്ടു. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഗുണ്ടാബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കണമെന്ന് ഡിജിപി അനില്‍ കാന്ത് (DGP Anil Kant). ഗുണ്ടാസംഘങ്ങളെ പിടികൂടി ചോദ്യം ചെയ്യുമ്പോള്‍ ചില ഉദ്യോഗസ്ഥർക്കുള്ള ഗുണ്ടാബന്ധം വ്യക്തമാകുന്നുണ്ടെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിൽ ഡിജിപി മുന്നറിയിപ്പ് നൽകി. ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യാന്‍ കർശന നടപടി വേണമെന്നായിരുന്നു കഴിഞ്ഞ ഉന്നതതല യോഗത്തിലെടുത്ത തീരുമാനം. ഇതിന്‍റെ അടിസ്ഥാനത്തില്‍ എഡിജിപിയുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും ഗുണ്ടകളെ അമ‍ർച്ച ചെയ്യാനുള്ള നടപടികൾ തുടരുകയാണ്. ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനങ്ങള്‍ ചർച്ച ചെയ്യുമ്പോഴാണ് പൊലീസ്-ഗുണ്ടാ ബന്ധത്തെ കുറിച്ച് പൊലീസ് മേധാവി മുന്നറിയിപ്പ് നൽകിയത്. ഗുണ്ടകളെ പിടികൂടി വിശദമായ പരിശോധനയിലേക്ക് പോകുമ്പോള്‍ ചില പൊലീസ് ഉദ്യോഗസ്ഥരുമായുള്ള ബന്ധം തെളിയുന്നുണ്ട്. 

ഗുണ്ടകള്‍ക്കെതിരെ കേസെടുക്കുമ്പോള്‍ അവരെ സഹായിച്ചവർക്കെതിരെയും കേസെടുക്കാൻ ജില്ലാ പൊലീസ് മേധാവിമാർ ശ്രദ്ധിക്കണം. വർഗീയ കലാപങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പാലക്കാട് ഉണ്ടായതുപോലുള്ള കൊലപാതകങ്ങള്‍ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പാലിക്കണം. വർഗീയ വിദ്വേഷം ആളികത്തിക്കാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുണ്ട്. ഇത് ശ്രദ്ധയിൽപ്പെട്ടാൽ സൈബർ പൊലീസ് സ്വമേധയാ കേസെടുക്കണം. ആലപ്പുഴയിൽ എസ്ഡിപിഐ-ആര്‍എസ്എസ് നേതാക്കള്‍ കൊല്ലപ്പെടുന്നതിന് മുമ്പ് ഒരു നേതാവ് നടത്തിയ കൊലവിളി പ്രസംഗം ഇന്‍റലിജന്‍സ് മേധാവി യോഗത്തിന്‍റെ ശ്രദ്ധയിൽപ്പെടുത്തി. സംസ്ഥാനത്ത് വൻ മോഷണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നതും ചർച്ചയായി. ഇതരംസ്ഥാനത്ത് നിന്നുമെത്തുന്ന മോഷണ സംഘങ്ങളെയും ജയിലിൽ നിന്നുമിറങ്ങിയ മോഷ്ടാക്കളെയും നിരീക്ഷിക്കണമെന്നും നിർദ്ദേശിച്ചു. പൊലീസ് മാന്യമായി പെരുമാറണെന്നും അതു ഉറപ്പുവരുത്തേണ്ടത് ജില്ലാ പൊലീസ് മേധാവിമാരുടെ കൂടി ഉത്തരവാദിത്തമാണെന്നും യോഗത്തിൽ ഡിജിപി പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയടക്കമുള്ള ആറു പ്രതികള്‍ കുറ്റക്കാര്‍