കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവം: ആരോപണ വിധേയനായ ഡിവൈഎസ്പി മെഡിക്കൽ അവധിയിൽ പ്രവേശിച്ചു

Published : Nov 29, 2025, 08:44 PM IST
dysp umesh

Synopsis

യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം.

കോഴിക്കോട്: കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ച സംഭവത്തിൽ ആരോപണ വിധേയനായ ഡിവൈഎസ്പി എ ഉമേഷ് മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. വടകര ഡിവൈഎസ്പി ആണ് ഉമേഷ്. ഇസിജിയിൽ വ്യതിയാനം വന്നതിനെ തുടർന്നാണ് മെഡിക്കൽ അവധിയിൽ പ്രവേശിക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. നാദാപുരം കൺട്രോൾ റൂം ഡിവൈഎസ്പിക്കാണ് പകരം ചുമതല.

ഡിവൈഎസ്പി ഉമേഷിനെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവന്നിരുന്നു. വടക്കഞ്ചേരി സിഐയായിരുന്നപ്പോൾ മറ്റൊരു കേസിൽ കസ്റ്റഡിയിലെടുത്ത സ്ത്രീയെ പീഡിപ്പിച്ച് കേസെടുക്കാതെ ഉമേഷ് വിട്ടയച്ചുവെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. പൊലീസെന്ന ഔദ്യോഗിക പദവി ഉമേഷ് ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ പറയുന്നു. ലൈംഗിക പീഡന ആരോപണത്തിൽ ഉമേഷിനെതിരെ ഉടൻ കേസെടുത്തേക്കുമെന്നാണ് വിവരങ്ങൾ. ഡിവൈഎസ്പിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ പാലക്കാട് എസ്പി സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് നൽകിയിരുന്നു.

PREV
Read more Articles on
click me!

Recommended Stories

സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
സംസ്ഥാനത്ത് തദ്ദേശപ്പോര്; ആദ്യഘട്ടത്തിലെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും, കട്ടപ്പനയില്‍ കൊട്ടിക്കലാശം നടത്തി എൽഡിഎഫും എൻഡിഎയും