പ്രതിഷേധ സമരങ്ങളിൽ നിന്നും വിട്ടു നിന്ന് ഇ.പി ജയരാജൻ: അവധിയിലെന്ന് വിശദീകരണം

Published : Nov 15, 2022, 07:28 PM IST
പ്രതിഷേധ സമരങ്ങളിൽ നിന്നും വിട്ടു നിന്ന് ഇ.പി ജയരാജൻ: അവധിയിലെന്ന് വിശദീകരണം

Synopsis

ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാൽ ജയരാജൻ പാർട്ടിയിൽ നിന്നും അവധിയെടുത്തിരുന്നു.

തിരുവനന്തപുരം: ഗവർണ്ണർക്കെതിരായ എൽഡിഎഫ് സമരങ്ങളിൽ പങ്കെടുക്കാതെ കൺവീനർ ഇപി ജയരാജൻ. രാജ്ഭവൻ മാർച്ചിലായിരുന്നു ജയരാജൻ പങ്കെടുക്കേണ്ടിയിരുന്നത്. എന്നാൽ തിരുവനന്തപുരത്തെ പ്രതിഷേധത്തിലും കണ്ണൂരിലെ സമരത്തിലും ജയരാജൻ പങ്കെടുത്തില്ല. ഈ മാസം അഞ്ച് വരെ ആരോഗ്യകാരണങ്ങളാൽ ജയരാജൻ പാർട്ടിയിൽ നിന്നും അവധിയെടുത്തിരുന്നു. അവധി ഒരു മാസത്തേക്ക് കൂടി നീട്ടി എന്നാണ് വിശദീകരണം. അവധിക്കിടെയും 5,6 തിയ്യതികളിൽ ചേർന്ന പാർട്ടി നേതൃയോഗത്തിൽ ജയരാജൻ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം : ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ എൽഡിഎഫ് നടത്തുന്ന ശക്തമായ പ്രതിഷേധത്തിന്റെ ഭാഗമായി ആയിരക്കണക്കിന് പ്രവർത്തകർ രാജ്ഭവനിലേക്ക്  മാർച്ച് നടത്തി. ഉന്നതവിദ്യാഭ്യാസ സംരക്ഷണ സമിതിയുടെ പേരിൽ നടന്ന മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്‌ഘാടനം ചെയ്തു. ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജോസ് കെ. മാണി അടക്കമുള്ള നേതാക്കൾ മാർച്ചിൽ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഗവർണർക്കെതിരായ മാർച്ചിൽ നിന്നും വിട്ടുനിന്നു. ഗവർണർ രാജ്ഭവനിൽ ഉണ്ടായിരുന്നില്ല. 

ഹിന്ദുത്വ അജൻഡ നടപ്പാക്കാൻ കേന്ദ്രം ഉന്നത വിദ്യാഭ്യാസ മേഖലയെ ദുരുപയോഗം ചെയ്യുന്നുകയാണെന്നും അതിന് അനുവദിക്കില്ലെന്നും സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി പ്രഖ്യാപിച്ചു. യുജിസി മാർഗനിർദേശമാണ് പ്രധാനം എന്ന വാദം അംഗീകരിക്കാനാവില്ല. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ മേഖല സംരക്ഷിക്കാനുള്ള കേരളത്തിന്റെ പോരാട്ടത്തിൽ ബിജെപി ഇതര സംസ്ഥാനങ്ങൾ കേരളത്തിന് ഒപ്പംചേരണമെന്ന നിർദ്ദേശവും യെച്ചൂരി മുന്നോട്ട് വെച്ചു. 

'ഇത് ഇന്ത്യക്ക് വേണ്ടിയുള്ള പോരാട്ടം, സംസ്ഥാനത്ത് അസാധാരണ സാഹചര്യം'; ഗവർണർക്കെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച്

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'മന്ത്രിയാണ്, കുടുംബകാര്യമായി മാത്രം കാണാനാകില്ല', ഗണേഷ്-ബിന്ദു മേനോൻ വിവാദത്തിൽ ചെന്നിത്തല; മുഖ്യമന്ത്രിക്കും വിമർശനം
മത്സ്യബന്ധന ബോട്ട് ഇടിച്ച് തകർത്ത പനാമ കപ്പൽ കോസ്റ്റ് ഗാർഡ് പിടികൂടി വിഴിഞ്ഞത്ത് എത്തിച്ചു, തമിഴ്നാട് തീരത്തേക്ക് മാറ്റും