
ബെംഗളൂരു: മൈസൂരു സരഗൂരിൽ കടുവയുടെ ആക്രമണത്തിൽ കര്‍ഷകന് ഗുരുതര പരിക്ക്. സരഗൂര്‍ ബഡഗലപ്പുരയിലെ മഹാദേവ എന്ന കര്‍ഷകനെ കടുവ കടിച്ചുകീറുകയായിരുന്നു. വനംവകുപ്പിന്‍റെ ഓപ്പറേഷനിടെയാണ് കര്‍ഷകന് ഗുരുതരമായി പരിക്കേറ്റത്. ജനവാസമേഖലയിലിറങ്ങിയ കടുവയെ തുരത്തുന്നതിനായാണ് വനംവകുപ്പ് സംഘം സ്ഥലത്തെത്തിയത്. വനംവകുപ്പ് സംഘം തുരത്തിയോടിച്ച കടുവ കൃഷിഭൂമിയിലെത്തി കര്‍ഷകനെ ആക്രമിക്കുകയായിരുന്നു. കടുവ പാഞ്ഞെത്തി കൃഷിയിടത്തിലുണ്ടായിരുന്ന മഹാദേവയെ കടിച്ചുകീറുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കര്‍ഷകര്‍ മരത്തിന് മുകളിൽ കയറിയാണ് രക്ഷപ്പെട്ടത്. കര്‍ഷകനെ ആക്രമിച്ചശേഷം കടുവ സ്ഥലത്ത് നിന്ന് പോവുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെയാണ് കടുവ സ്ഥലത്ത് നിന്ന് പോയത്. ഗുരുതരമായി പരിക്കേറ്റ കര്‍ഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തി. ആക്രമണകാരണം അശാസ്ത്രീയ നടപടികളാണെന്ന് നാട്ടുകാര്‍ ആരോപിച്ചു. സംഭവത്തിൽ ചികിത്സാ ചെലവ് വഹിക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യ വനംവകുപ്പിനോട് നിർദേശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam