
കണ്ണൂർ: ധർമശാലയിൽ പ്ലൈവുഡ് ഫാക്ടറിയിൽ തീപിടിത്തം. ഫാക്ടറിയിലെ സാധനങ്ങളെല്ലാം കത്തിനശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നിലേറെ സ്ഥലങ്ങളിൽ തീപ്പിടുത്തമുണ്ടായെന്നും ഫാക്ടറിയിൽ തീയണക്കാനുള്ള സജ്ജീകരണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു.
ഇന്നലെ രാത്രി 11.30 ഓടെയാണ് ധർമശാല കുഴിച്ചാലിലെ അഫ്ര എന്ന പ്ലൈവുഡ് ഫാക്ടറിക്ക് തീപിടിച്ചത്. ഫാക്ടറിയുടെ സമീപത്ത് താമസിക്കുന്ന ജീവനക്കാരാണ് തീ പടർന്നത് ആദ്യം കണ്ടത്. ചെറിയ തീപിടുത്തമായിരുന്നെങ്കിലും നിമിഷനേരം കൊണ്ട് തീ ആളിപ്പടർന്നു. രണ്ട് ഏക്കറോളം വ്യാപിച്ച് കിടന്ന ഫാക്ടറി മുഴുവനായി തീ വ്യാപിച്ചു. രാത്രി തന്നെ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് എത്തി രക്ഷാപ്രവർത്തനം തുടങ്ങി. രാത്രി മുഴുവൻ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിൽ രാവിലെയോടെ തീ നിയന്ത്രണ വിധേയമാക്കി.
സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ അധ്യാപികയിൽ നിന്നും തട്ടിയത് 14 ലക്ഷം; പിന്നിൽ ഹൈടെക്ക് ലോബി
സംസ്ഥാന പൊലീസ് മേധാവി അനിൽകാന്തിന്‍റെ (DGP Anil Kant IPS) പേരിൽ ഓണ്‍ ലൈൻ തട്ടിപ്പ്. അനിൽ കാന്തിന്‍റെ പേരിൽ വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി കൊല്ലത്തെ ഒരു അധ്യാപികയിൽ നിന്നും ഹൈ ടെക് സംഘം (High tech fraud) തട്ടിയത് 14 ലക്ഷംരൂപ. ഉത്തരേന്ത്യൻ ഹൈ- ടെക് ലോബി നടത്തിയ തട്ടിപ്പിനെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി. ഓണ്‍ ലൈൻ ലോട്ടറി (Online Lottery) അടിച്ചുവെന്ന് പറഞ്ഞുവെന്ന സന്ദേശമാണ് കൊല്ലം കുണ്ടറ സ്വദേശിയായ അധ്യാപികക്ക് ആദ്യം ലഭിക്കുന്നത്.
സമ്മാനത്തുക നൽകുന്നതിന് മുമ്പ് നികുതി അടയ്ക്കാനുള്ള പണം കമ്പനിക്ക് നൽകണമെന്ന് ഹൈ ടെക് സംഘം സന്ദേശമയച്ചു. സംശയം തോന്നിയ അധ്യാപിക തിരിച്ചു സന്ദേശമയച്ചപ്പോള്‍ പിന്നെയെത്തിയത് ഡിജിപിയുടെ സന്ദേശമാണ്. ടാക്സ് അടയ്ക്കണമെന്നും അല്ലെങ്കിൽ നിയമ നടപടി നേരിടുമെന്നും ഡിജിപിയുടെ ചിത്രം വച്ച് വാട്സ് ആപ്പ് സന്ദേശത്തിൽ പറഞ്ഞു. ഡിജിപിയുടെന്ന പേരിലുള്ള സന്ദേശത്തിൽ താൻ ഇപ്പോള്‍ ദില്ലയിലാണെന്നും അറിയിച്ചു.
സംശയം തീക്കാൻ അധ്യാപിക പൊലീസ് ആസ്ഥാനത്തേക്ക് വിളിച്ചു. അന്ന് ഡിജിപി ദില്ലിയിലേക്ക് പോയെന്ന മറുപടി ലഭിച്ചപ്പോള്‍ സന്ദേശമയക്കുന്നത് ഡിജിപിയാണെന്ന് ഉറപ്പിച്ച അധ്യാപിക ഹെടെക്ക് സംഘത്തിന്‍റെ വലയിൽ കുരുങ്ങി. അസം സ്വദേശിയുടെ പേരിലെടുത്ത ഒരു നമ്പറിൽ നിന്നാണ് വ്യാജ വാട്സ് ആപ്പ് അക്കൗണ്ടുണ്ടാക്കി തട്ടിപ്പ് നടത്തിയെന്ന് ഹൈ ടെക് സെല്ലിന്‍റെ അന്വേഷണത്തിൽ കണ്ടെത്തി.
തട്ടിപ്പു സംഘത്തിനു വേണ്ടി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. പൊലീസുദ്യോഗസ്ഥരുടെ പേരിൽ വട്സ് ആപ്പ് മുഖേനയും വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടുണ്ടാക്കിയും നേരത്തെയും തട്ടിപ്പ് സംഘങ്ങള്‍ പണം തട്ടിയിട്ടുണ്ട്. സൈബർ തട്ടിപ്പിൽ ജാഗ്രത പുലത്തണമെന്ന് പൊലീസ് ജനങ്ങള്‍ക്ക് നിർദ്ദേശം നൽകുമ്പോഴാണ് സംസ്ഥാന പൊലീസ് മേധാവിയുടെ പേരിൽ തന്നെ ഇപ്പോള്‍ തട്ടിപ്പ് നടത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam