തളിപ്പറമ്പിൽ വൻ തീപിടിത്തം; 30 കടകളിലേക്ക് തീപടര്‍ന്നു, കൂടുതല്‍ ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തേക്ക്

Published : Oct 09, 2025, 06:40 PM IST
Fire Accident

Synopsis

തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലും നിന്നുമെത്തിയ എത്തിയ ഫയർഫോഴ്സ് സംഘം തീ അണക്കാൻ ശ്രമം തുടരുകയാണ്.

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ വൻ തീപിടിത്തം. തളിപ്പറമ്പ് ബസ് സ്റ്റാൻഡിലെ സമീപത്തെ ഷോപ്പിംഗ് കോംപ്ലക്സിലാണ് തീപടർന്നത്. വൈകീട്ട് അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായത്. ഒരു മണിക്കൂറിലേറെയായി തീ ആളി കത്തുകയാണ്. ഇതുവരെ തീ നിയന്ത്രണ വിധേയമാക്കാനായിട്ടില്ല. തളിപ്പറമ്പിൽ നിന്നും പയ്യന്നൂരിലും നിന്നുമെത്തിയ എത്തിയ ഫയർഫോഴ്സ് സംഘം തീ അണക്കാൻ ശ്രമം തുടരുകയാണ്.  30 ലധികം കടകൾ പൂർണമായും കത്തി നശിച്ചു.

100 ഓളം കടകൾ പ്രവർത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സിലാണ് പ്രധാനമായും തീ പിടിച്ചത്. സമീപത്തെ രണ്ട് കെട്ടിടങ്ങളിലേക്കും തീ പടർന്നു.കണ്ണൂർ, പയ്യന്നൂർ, മട്ടന്നൂർ, പെരിങ്ങോം എന്നിവിടങ്ങളിൽ നിന്നായി 12 യൂണിറ്റുകൾ സംഭവസ്ഥലത്തെത്തിയത്. ജില്ലാ ഫയർഫോഴ്സ് ഓഫീസർ അരുൺ ഭാസ്കർ, കണ്ണൂർ റൂറൽ എസ് പി അനൂജ് പലിവാൽ എന്നിവരാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. കളിപ്പാട്ടങ്ങൾ വിൽക്കുന്ന കടയിൽ നിന്നാണ് ആദ്യം തീപടർന്നതെന്നാണ് വിവരം. മൊബൈല്‍ ഷോപ്പുകളും തുണിക്കടകളും ഉള്‍ക്കൊള്ളുന്നതാണ് കെട്ടിടം. തീപിടിത്തത്തില്‍ ഇതുവരെ ആളാപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കെട്ടിടത്തിന് അകത്ത് ആരെങ്കിലും ഉണ്ടോ എന്ന സംശയം ചില നാട്ടുകാര്‍ പ്രകടിപ്പിക്കുന്നുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം