ജർമ്മനിയിൽ ഫ്ലാറ്റിൽ തീപിടിത്തം; മൂന്നു മലയാളികൾ കൊല്ലപ്പെട്ടു, ഒരാൾ കസ്റ്റഡിയിൽ

Published : Oct 14, 2026, 09:32 PM ISTUpdated : Oct 14, 2026, 10:42 PM IST
germany fire accident

Synopsis

ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു.

ഇടുക്കി: ജർമ്മനിയിൽ ഫ്ലാറ്റിലുണ്ടായ തീപിടിത്തത്തിൽ മൂന്നു മലയാളികൾ കൊല്ലപ്പെട്ടു. ഇടുക്കി സ്വദേശിനി നോവ സാബു (25), കൊല്ലം സ്വദേശിനി അഞ്ജലി, കാലടി സ്വദേശി സിവിൻ ജോണി എന്നിവരാണ് മരിച്ചത്. ഇടുക്കി ശാന്തിഗ്രാം സ്വദേശിയായ സാബുവിന്റെ മകളാണ് നോവ സാബു. ജോലിക്കായി ആറു മാസം മുൻപാണ് നോവ ജർമ്മനിക്ക് പോയത്. ‌സിവിൻ ജോണിക്ക് 26 വയസാണ്. ഒരു മാസം മുൻപാണ് പഠനത്തിനായി ജർമനിയിലേക്ക് പോയത്. ഒരു സഹോദരൻ ജർമ്മനിയിൽ ഉണ്ട്. അമ്മ നേരത്തെ മരണപ്പെട്ടു. സിവിൻ്റെ മരണവിവരം അച്ഛനെ ഇതുവരെ അറിയിച്ചിട്ടില്ലെന്നാണ് വിവരം.

നോവ താമസിച്ചിരുന്ന അപ്പാർട്മെന്റിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം, ഫ്ലാറ്റിന് തീയിട്ടതാണെന്ന സംശയം ഉയരുന്നുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ഒരു റൊമാനിയൻ പൗരനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'രണ്ടാം സ്വാതന്ത്ര്യസമരം ആരംഭിക്കേണ്ടിയിരുന്നത് 2016 നവംബര്‍ 9ന്'; അസാധാരണ ധൈര്യമുള്ള യുവത്വമാണ് രാജ്യത്തിന്‍റെ കരുത്തെന്ന് കെ ആർ മീര
വൈദ്യുതിബന്ധം വിച്ഛേദിച്ച് പണി നടത്തുന്നതിനിടെ ലൈനിൽ വൈദ്യുതി പ്രവഹിച്ചു, കെഎസ്ഇബി കരാർ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു