'കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചത്?' വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ്

Published : Mar 05, 2026, 09:28 AM ISTUpdated : Mar 05, 2026, 09:41 AM IST
joy thomas, dheeraj murder case

Synopsis

സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും ബഹളം വയ്ക്കുന്നുവെന്നും എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണെന്നും ജോയ് തോമസ് പറഞ്ഞു. അതിൻ്റെ പാപഭാരം മുഴുവൻ കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചു.

ഇടുക്കി: ധീരജ് വധക്കേസുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി ഇടുക്കി ഡിസിസി മുൻ പ്രസിഡൻ്റ് ജോയ് തോമസ് രം​ഗത്ത്. സിപിഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് എല്ലായിടത്തും ബഹളം വയ്ക്കുന്നുവെന്നും എൻജിനീയറിങ് കോളേജിലെ വിദ്യാർത്ഥിയെ കൊന്നുകളഞ്ഞ ആളുകളാണെന്നും ജോയ് തോമസ് പറഞ്ഞു. അതിൻ്റെ പാപഭാരം മുഴുവൻ കോൺഗ്രസ്- കെഎസ്‌യു പ്രവർത്തകരുടെ തലയിൽ കെട്ടിവച്ചു. കുത്തേറ്റ ധീരജിനെ മെഡിക്കൽ കോളേജിലെത്തിക്കുന്നതിനിടയിൽ എന്താണ് സംഭവിച്ചതെന്ന് സിപിഎം പറയണമെന്നും ജോയ് തോമസ് പറഞ്ഞു.

യുഡിഎഫ് അധികാരത്തിൽ വന്നാൽ ധീരജ് വധത്തിൽ പുനരന്വേഷണം ഉണ്ടാകുമെന്നും ജോയ് തോമസ് പറയുന്നു. ഇടുക്കി ചെറുതോണിയിൽ നടന്ന കോൺഗ്രസ് പ്രതിഷേധ സദസ്സിലാണ് വിവാദ പരാമർശങ്ങൾ ഉണ്ടായത്. പരാമർശങ്ങൾ ഇതിനോടകം തന്നെ വിവാദമായിക്കഴിഞ്ഞു. ധീരജ് വധക്കേസിന്റെ ഉത്തരവാദിത്തം സിപിഎമ്മിനാണെന്ന പരാമർശം തെരഞ്ഞെടുപ്പ് കാലത്ത് വലിയ രീതിയിൽ ചർച്ചയ്ക്ക് വഴിവെക്കും. എന്നാൽ ജില്ലാ നേതൃത്വം ഔദ്യോ​ഗികമായി പരാമർശത്തെ പിന്തുണച്ചിട്ടില്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗൾഫ് പ്രതിസന്ധി: കേരളത്തിൽ നിന്ന് പഴം, പച്ചക്കറി കയറ്റുമതി നിലച്ചു, കോടികളുടെ നഷ്ടം
അമിത വേ​ഗതയിലെത്തിയ കാറോടിച്ച് വിദ്യാർത്ഥിനി മരിച്ച സംഭവം; യുവ ഡോക്ടർക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും