ഫോ‍ർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു, തീയണക്കാൻ തീവ്ര ശ്രമം; അപകടം ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ

Published : Jan 29, 2025, 09:45 PM ISTUpdated : Jan 29, 2025, 10:46 PM IST
ഫോ‍ർട്ട്കൊച്ചിയിൽ കടയ്ക്ക് തീപിടിച്ചു, തീയണക്കാൻ തീവ്ര ശ്രമം; അപകടം ഇലക്ട്രോണിക് ഉപകരണങ്ങൾ വിൽക്കുന്ന കടയിൽ

Synopsis

ഫോ‍ർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയിൽ തീപിടിത്തം

കൊച്ചി: ഫോ‍ർട്ട് കൊച്ചിക്കടുത്ത് അമരാവതിയിൽ ഇലക്ട്രോണിക് കടയ്ക്ക് തീപിടിച്ചു. സ്ഥലത്ത് അഗ്നിരക്ഷാ സേനയും നാട്ടുകാരും തീയണക്കാനുള്ള ശ്രമം തുടങ്ങി. കൊച്ചി അമരാവതിയിൽ ജനവാസ മേഖലയിൽ പ്രവർത്തിച്ചിരുന്ന ഫ്രിഡ്ജ് കടയ്ക്കാണ് തീ പിടിച്ചത്. തി വലിയ രീതിയിൽ പടര്‍ന്നത് പരിഭ്രാന്തി പരത്തി.

നൂറുകണക്കിന് ഫ്രിഡ്ജുകളും തുണിത്തരങ്ങളും സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് രാത്രി എട്ടുമണിയോടെയാണ് തീപിടിച്ചത്. രണ്ടര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് തീ ഒരു പരിധിവരെ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സിന് കഴിഞ്ഞത്. ആളപായമില്ല . കെട്ടിടത്തിലെ തീ പൂര്‍ണമായും അണച്ച് സുരക്ഷിതമാക്കാനുള്ള ശ്രമങ്ങൾ ഫയർഫോഴ്സിന്‍റെ നേതൃത്വത്തിൽ ഇപ്പോഴും തുടരുകയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചിത്രപ്രിയ താക്കീത് ചെയ്തതോടെ പക, അലൻ വിളിച്ചത് പറഞ്ഞുതീർക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച്; പെട്ടെന്നുള്ള പ്രകോപനമല്ല, എല്ലാം ആസൂത്രിതമെന്ന് പൊലീസ്
അച്ഛനെ വെട്ടിക്കൊന്നത് വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും സ്വർണവും തട്ടിയെടുക്കാൻ, അമ്മയുടെ ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മൊഴി രേഖപ്പെടുത്തി പൊലീസ്