പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണം; നിർണായക നീക്കവുമായി പൊലീസ്, സ്വർണം കൈകാര്യം ചെയ്തവർക്ക് നുണപരിശോധന

Published : Jun 06, 2025, 07:21 AM IST
Padmanabha swamy temple

Synopsis

ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്.

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വർണമോഷണവുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് നുണ പരിശോധന നടത്താൻ പൊലീസ്. 8 ജീവനക്കാരെ നുണപരിശോധന നടത്താൻ ഫോർട്ട് പൊലീസ് കോടതിയിൽ അനുമതി തേടി. ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് അപേക്ഷ നൽകിയത്. ക്ഷേത്രത്തിലെ ശ്രീകോവിലിൻ്റെ നിർമ്മാണത്തിന് പുറത്തെടുത്ത സ്വർണമാണ് കാണാതായത്. ഈ സ്വർണം ക്ഷേത്രമതിലിനകത്തെ മണലിൽ നിന്നും കണ്ടെത്തുകയായിരുന്നു. അന്ന് സ്വർണം കൈകാര്യം ചെയ്തവരെയാണ് നുണപരിശോധന നടത്തുന്നത്.

PREV
Read more Articles on
click me!

Recommended Stories

ജൂനിയർ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: കുറ്റപത്രം സമർപ്പിച്ച് പൊലീസ്, അടുത്ത മാസം വായിച്ച് കേള്‍പ്പിക്കും
'പൾസർ സുനിക്കും ദിലീപിനും പരസ്പരം അറിയാം, വിവരം വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്'; പ്രതികരിച്ച് സുനിയുടെ അഭിഭാഷകൻ