
എറണാകുളം: എറണാകുളം കാലടി പാലത്തിലേയും എം സി റോഡിലേയും അറ്റകുറ്റപണികള്‍ നടത്താത്തത് പൊതുമരാമത്ത് വകുപ്പിന്‍റെ സമ്പൂര്‍ണ്ണ വീഴ്ചയെന്ന് റോജി എം ജോണ്‍ എംഎല്‍എ. കരാറുകാരന്‍ പിൻവാങ്ങിയ വിവരം മൂന്ന് മാസം മുമ്പ് തന്നെ പൊതുമരാമത്ത് വകുപ്പിന്‍റേയും സര്‍ക്കാരിന്‍റേയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടും നടപടിയുണ്ടായില്ലെന്നാണ് റോജി എം ജോണിന്‍റെ ആരോപണം.
മഴക്കാല പൂര്‍വ്വ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ക്കായി ചേര്‍ന്ന മന്ത്രിതല യോഗത്തിലുള്‍പ്പെടെ വിഷയം ഉന്നയിച്ചിരുന്നെന്നും തുടർന്നും നടപടിയെടുക്കാൻ സര്‍ക്കര്‍ തയ്യാറായില്ലെന്നും എംഎൽഎ പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം