ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Published : Apr 01, 2025, 11:12 AM ISTUpdated : Apr 01, 2025, 12:51 PM IST
ഗുണ്ടൽപേട്ടിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു: രണ്ട് പേർ മരിച്ചു, മൂന്ന് പേർക്ക് ഗുരുതര പരിക്ക്

Synopsis

മലപ്പുറം സ്വദേശികളായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് ഗുരുതരമായി പരിക്കേറ്റു. 

മലപ്പുറം: കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം സ്വദേശികളായ രണ്ട് പേർ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൾ അസീസും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ അസീസിന്‍റെ മക്കളായ മുസ്കാനുൾ ഫിർദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്. 

ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളടക്കം ഒൻപത് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കാറിന്‍റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.

അബ്ദുൾ അസീസ് (45), സഹദിയ (25), സിനാൻ (17), ആദിൽ (16), ഷാനിജ് (16), ആദം (4), ആയത് (എട്ട് മാസം) എന്നിവരാണ് ചികിത്സയിലുള്ളത്. മൈസുരു അപ്പോളോ, കെവിസി, ഐഎസ്എസ് ആശുപത്രികളിൽ ആയാണ് പരിക്കേറ്റവർ ഉള്ളത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.

അച്ഛനൊപ്പം നടക്കുന്നതിനിടെ തെന്നി വെള്ളത്തിൽ വീണു, അച്ഛൻകോവിൽ ആറ്റിൽ ഒഴുക്കിൽപ്പെട്ട് 15കാരി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

കാരണം കണ്ടെത്താന്‍ കൊട്ടിയത്തേക്ക് കേന്ദ്ര വിദ​ഗ്ധ സംഘം, ദേശീയപാത തകർന്ന സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും, നാലിടങ്ങളിൽ അപകട സാധ്യത
ജമാഅത്തെ ഇസ്ലാമി ബന്ധം: മുഖ്യമന്ത്രി കള്ളം പറയുന്നുവെന്ന് സതീശൻ, സിപിഎമ്മിനെ തിരിഞ്ഞു കൊത്തുന്നുവെന്ന് ചെന്നിത്തല, അടിസ്ഥാനമില്ലെന്ന് കുഞ്ഞാലിക്കുട്ടി