ഒറ്റ കമന്‍റിൽ മാസ് കാണിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, തൂക്കിയടിച്ചെന്ന് മറുപടികൾ; പെരുമ്പാവൂരിൽ ആഞ്ഞടിച്ച് ഓപ്പറേഷൻ തൂഫാൻ

Published : Jun 08, 2026, 04:00 PM IST
operation toofan chennithala

Synopsis

കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി പെരുമ്പാവൂരിൽ പോലീസ് മിന്നൽ പരിശോധന നടത്തി. സ്പെഷ്യൽ ഡ്രൈവിൽ കേരളത്തിൽ 296 പേർ അറസ്റ്റിലാവുകയും എംഡിഎംഎ, കഞ്ചാവ് തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു.

തിരുവനന്തപുരം: കേരളത്തെ ​മയക്കുമരുന്ന് മുക്ത സംസ്ഥാനമാക്കി മാറ്റുക എന്ന വലിയ ദൗത്യത്തോടെ ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ പെരുമ്പാവൂരിൽ ആഞ്ഞടിച്ചു. അതിഥി തൊഴിലാളികൾ കൂടുതലായിട്ടുള്ള മേഖലയിൽ മിന്നൽ വേഗത്തിലായിരുന്നു പൊലീസിന്‍റെ നടപടി. പൊലീസ് നടത്തിയ പരിശോധനകളുടെ വീ‍ഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുക്കും മൂലയും അരിച്ചുപെറുക്കുന്നതും ലഹരി പദാര്‍ത്ഥങ്ങൾ കൈവശം വച്ചതിന് ആളുകളെ അറസ്റ്റ് ചെയ്യുന്നതും വീ‍ഡിയോയിലുണ്ട്. ഈ വീഡിയോയക്ക് താഴെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറിച്ച കമന്‍റും ഇപ്പോൾ വൈറലാണ്. പെരുമ്പാവൂർ തൂഫാനടിച്ചോ? എന്നാണ് ആഭ്യന്തര മന്ത്രി കുറിച്ചത്. മന്ത്രിയുടെ പുതിയ പദ്ധതിക്ക് വലിയ പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം, ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്നവരെ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 270 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 296 പേരാണ് അറസ്റ്റിലായത്. ഈ കേസുകളില്‍ നിന്നായി ആകെ എംഡിഎംഎ (0.3565 കിലോ ഗ്രാം), കഞ്ചാവ് (10.893 കിലോ ഗ്രാം), കഞ്ചാവ് ബീഡി (157 എണ്ണം) എന്നിവ പിടിച്ചെടുത്തു.

ഓപ്പറേഷൻ തൂഫാനുമായി ബന്ധപ്പെട്ട് സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ തൂഫാൻ ഇൻ്റലിജൻസ് എന്ന പേരിൽ ഒരു സംഘത്തെ മയക്കുമരുന്നിൻ്റെ ഉറവിടം കണ്ടെത്താനായി മാത്രം നിയോ​ഗിച്ചിട്ടുണ്ട്. മയക്കമരുന്നിൻ്റെ ഉറവിടം കണ്ടെത്തിയാൽ മാത്രമേ അത് നശിപ്പിക്കാൻ കഴിയൂ. മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ ആ‍‍ർക്ക് വേണമെങ്കിലും പൊലീസിന് കൈമാറാം. 9497979794, 9497927797 എന്നീ നമ്പരുകളിലേക്ക് പൊതുജനങ്ങൾക്ക് വിവരങ്ങൾ കൈമാറാം. 9995966666 എന്നീ വാട്സ്ആപ്പ് നമ്പരിലേക്കും വിവരങ്ങൾ നൽകാം. രഹസ്യവിവരങ്ങൾ കൈമാറുന്നവരുടെ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്നും മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എംബിബിഎസ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നൽകണം; സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകി നാഷണൽ മെഡിക്കൽ കമ്മീഷൻ
ബലാത്സം​ഗ കേസ്‌: പാലക്കാട്ടെ കോൺഗ്രസ് കൗൺസിലർ പ്രശോഭിന് ജാമ്യമില്ല; ജാമ്യം നൽകുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് കോടതി