വിശേഷ ദിവസങ്ങൾക്ക് ശേഷം കേരളം മദ്യത്തിനായി ചെലവഴിച്ച കണക്കുകൾ കാണുന്നത് നാണക്കേടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.

കൊച്ചി: മരുന്ന് കുറിപ്പടി ഇല്ലാതെ സിറിഞ്ചും വേദനസംഹാരികളും നൽകരുതെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. മെഡിക്കൽ ഷോപ്പുകൾക്കാണ് മന്ത്രി മുന്നറിയിപ്പ് നൽകിയത്. പൊലീസിനെ കൊണ്ട് വെറുതെ ജോലി ചെയ്യിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യമന്ത്രിയുമായി ഇക്കാര്യത്തിൽ സംസാരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി അമൃത ആശുപത്രിയിൽ ഓപ്പറേഷൻ തൂഫാൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിശേഷ ദിവസങ്ങൾക്ക് ശേഷം കേരളം മദ്യത്തിനായി ചെലവഴിച്ച കണക്കുകൾ കാണുന്നത് നാണക്കേടാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു.