മകളെ യാത്രയാക്കാനായി റെയിൽവെ സ്റ്റേഷനിലെത്തി, കൊല്ലത്ത് ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Published : Sep 08, 2025, 10:20 PM IST
TRAIN DEATH

Synopsis

കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ വെച്ച് ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കടയ്ക്കൽ സ്വദേശി മിനി ആണ് മരിച്ചത്. ലഗേജ് വെച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്

കൊല്ലം: കൊല്ലത്ത് ട്രെയിനിന് അടിയിൽപ്പെട്ട് വീട്ടമ്മ മരിച്ചു. കൊല്ലം കൊട്ടാരക്കര റെയില്‍വെ സ്റ്റേഷനിൽ വെച്ചാണ് അപകടമുണ്ടായത്. കടയ്ക്കൽ സ്വദേശി മിനി (42) ആണ് മരിച്ചത്. മകളെ യാത്രയയക്കാനായി റെയിൽവേ സ്റ്റേഷനിലെത്തി ലഗേജ് വച്ച് തിരിച്ചിറങ്ങുന്നതിനിടെയാണ് ദാരുണാപകടമുണ്ടായത്. ട്രെയിൻ മുന്നോട്ട് എടുത്തപ്പോൾ മിനി വീഴുകയായിരുന്നു. ലഗേജ് ട്രെയിനിൽ വെച്ചശേഷം മകളോട് യാത്രപറഞ്ഞ് തിരിച്ചിറങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.

ഇതിനിടെ, കൊയിലാണ്ടിയിൽ ട്രെയിൻ തട്ടി പരിക്കേറ്റ യുവാവ് മരിച്ചു. കമ്പിക്കൈപറമ്പിൽ വിജീഷ് (40) ആണ് മരിച്ചത്. കൊയിലാണ്ടി റെയിൽവെമേൽപ്പാലത്തിനടിയിൽ വെച്ചാണ് അപകടമുണ്ടായത്. ട്രെയിൻ തട്ടി ഗുരുതരമായി പരിക്കേറ്റ വിജീഷിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രിയോടെയാണ് മരണം സംഭവിച്ചത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

40 ശതമാനം കമ്മീഷൻ ഭരണം, കേന്ദ്ര ഫണ്ട് ദുരുപയോഗം, തിരുവനന്തപുരം കോർപ്പറേഷനെതിരെ കേന്ദ്ര അന്വേഷണം വരും: ബിജെപി
അതിദരിദ്ര മുക്തമായി പ്രഖ്യാപിച്ചാൽ മഞ്ഞക്കാർഡ് റദ്ദാക്കാൻ സാധ്യതയുണ്ടോ? ചോദ്യവുമായി എൻ.കെ. പ്രേമചന്ദ്രനും എം.കെ. രാഘവനും; ഉത്തരം നൽകി കേന്ദ്രം