എംഡിഎംഎയുമായി ഭാര്യയും ഭര്‍ത്താവും പിടിയിൽ, ഭര്‍ത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

Published : Jun 02, 2025, 11:47 PM IST
എംഡിഎംഎയുമായി ഭാര്യയും ഭര്‍ത്താവും പിടിയിൽ, ഭര്‍ത്താവ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

Synopsis

വില്‍പ്പനയ്ക്കായി ദമ്പതികള്‍ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരവും പൊലീസിന് ലഭിച്ചിരുന്നു.

ആലപ്പുഴ: ആലപ്പുഴയില്‍ എംഡിഎംഎ യുമായി ഭാര്യയും ഭര്‍ത്താവും പിടിയില്‍. സിയാ കെ (40) ഭാര്യ സഞ്ചുമോള്‍ (39) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്. 13 ഗ്രാം എംഡിഎംഎ യാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഓപ്പറേഷന്‍ ഡീ ഹണ്ടിന്‍റെ ഭാഗമായി റെയില്‍വേ സ്റ്റേഷന്‍, കെഎസ്ആര്‍ടിസി സ്റ്റന്‍റ് തുടങ്ങിയ സ്ഥലങ്ങളില്‍ നടത്തിയ പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. 

വില്‍പ്പനയ്ക്കായി ദമ്പതികള്‍ ലഹരി കടത്തുന്നുണ്ടെന്ന രഹസ്യ വിവരവും പൊലീസിന് ലഭിച്ചിരുന്നു. നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി ബി പങ്കജാക്ഷന്‍റെ നേതൃത്വത്തിലുള്ള ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ആലപ്പുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള  സംഘവും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. സിയാ മാസങ്ങളായി കേരളത്തിന് പുറത്തു നിന്നും ലഹരി വസ്തുക്കൾ നാട്ടിലെത്തിച്ചു കച്ചവടം നടത്തിവരികയായിരുന്നു. ഇയാള്‍ക്കെതിരെ നിരവധി ക്രിമിനല്‍ കേസുകളുമുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം