
തിരുവനന്തപുരം: ഐ ടി പാർക്കിലെ മദ്യശാലയ്ക്ക് അപേക്ഷകരാരുമില്ല. എക്സൈസ് ചട്ടം നിലവിൽ വന്നിട്ട് 3 മാസമായെങ്കിലും ഒരു അപേക്ഷ പോലും ഇതുവരെ സർക്കാരിന് മുന്നിലേക്ക് എത്തിയില്ല. ചട്ടത്തിലെ നിബന്ധനകൾ ഇളവ് ചെയ്യണമെന്ന് ഐ ടി വകുപ്പ് ആവശ്യപ്പെട്ടിരിക്കുകയാണ്.
ഒരു ഐടി പാർക്കിൽ ഒരു ലൈസൻസെന്ന നിബന്ധനയിൽ മാറ്റംവേണമെന്ന് ഐടി വകുപ്പ് ആവശ്യപ്പെട്ടു. നിലവിൽ ഡെവലപ്പർക്ക് മാത്രമാണ് ലൈസൻസ് നൽകാൻ ചട്ടം ഭേദഗതി ചെയ്തത്. അപേക്ഷകരായി കോ- ഡെവലപ്പർമാർക്കും ലൈസൻസ് വേണമെന്ന് ഐടി വകുപ്പ് നിലപാടെടുത്തിരിക്കുകയാണ്. നേരിട്ട് ലൈസൻസെടുക്കാൻ പാർക്ക് സിഇഒമാർക്ക് താൽപര്യമില്ലാത്തതും തിരിച്ചടിയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam