'ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാം'; എംഎം മണിയെ പരിഹസിച്ച് കാനം

By Web TeamFirst Published Jun 11, 2020, 1:51 PM IST
Highlights

'എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്‍റെ സംസ്ഥാന സമിതിയാണ്. എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു'.

തൃശൂര്‍: അതിരപ്പിള്ളി പദ്ധതിയിൽ വൈദ്യുതിമന്ത്രി എംഎം മണിയുടെ വാദങ്ങൾ തള്ളിയും എതിർപ്പ് കടുപ്പിച്ചും സിപിഐ. ജനങ്ങൾ എതി‍ർക്കുന്ന പദ്ധതിയുമായി മുന്നോട്ട് പോകുന്ന പ്രശ്നമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഇലക്ട്രിസിറ്റി ബോര്‍ഡ് വര്‍ഷങ്ങളായി ഇത്തരം നിര്‍ദ്ദേശം മുന്നോട്ട് വെയ്ക്കാറുണ്ട്. എല്‍ഡിഎഫില്‍ ഒരു വിഷയം സംബന്ധിച്ച് നിലപാടെടുക്കുന്നത് അതിന്‍റെ സംസ്ഥാന സമിതിയാണ്.

read more 'മുഖ്യമന്ത്രിയെ ലാവലിൻ ഭൂതം വിട്ടു പോയിട്ടില്ല'; അതിരപ്പിള്ളി പദ്ധതി അഴിമതിക്ക് വേണ്ടിയെന്ന് കെ സുരേന്ദ്രൻ

എല്‍ഡിഎഫിന്‍റെ അജണ്ടയില്‍ ഇല്ലാത്ത വിഷയമാണ് അതിരപ്പിള്ളി. പ്രകടന പത്രികയില്‍ പോലുമില്ലായിരുന്നു. സമവായ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന മന്ത്രി എംഎം മണിയുടെ വാക്കുകള്‍ ചൂണ്ടിക്കാട്ടിയപ്പോള്‍, ആഗ്രഹങ്ങള്‍ക്ക് കടിഞ്ഞാണില്ലാല്ലോ, എന്ത് വേണമെങ്കിലും ആഗ്രഹിക്കാമെന്നായിരുന്നു കാനത്തിന്‍റെ പ്രതികരണം. ജനങ്ങള്‍ എതിര്‍പ്പിച്ച് പദ്ധതി നടപ്പിലാക്കാൻ എല്‍ഡിഎഫ് മുന്നോട്ട് പോകില്ലെന്നും കാനം വ്യക്തമാക്കി. 

read more അതിരപ്പിള്ളി പദ്ധതി: സര്‍ക്കാര്‍ എൻഒസിക്കെതിരെ സിപിഐ, തോന്നിവാസം അനുവദിക്കില്ലെന്ന് ചെന്നിത്തല

അതിരപ്പിള്ളി പദ്ധതി നടപ്പാക്കണമെന്നാണ് സിപിഎമ്മിന്‍റെയും തന്‍റേയും നിലപാടെന്നും പദ്ധതി നടപ്പാക്കേണ്ടെന്ന് എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്നും വൈദ്യുതി മന്ത്രി എംഎം മണി നേരത്തെ പ്രതികരിച്ചിരുന്നു.  അതേസമയം പദ്ധതിയോട് വ്യക്തിപരമായി യോജിപ്പാണെന്ന കെ. മുരളീധരൻറെ നിലപാട് യുഡിഎഫിനെയും വെട്ടിലാക്കുന്നു. അതിരപ്പിള്ളി ജലവൈദ്യുതി പദ്ധതിയുമായി മുന്നോട്ട് പോകാൻ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ അനുമതി നൽകി. പുതിയ എൻഒസിയിൽ വീണ്ടും പാരിസ്ഥിതിക അനുമതിക്കായ കെഎസ്ഇബിക്ക് കേന്ദ്രത്തെ സമീപിക്കാം. ഈ നീക്കത്തിനെതിരെയാണ് സിപിഐ രംഗത്തെത്തിയത്. 

&

 

click me!