
ദില്ലി: ഇല്ലാത്ത അധികാരങ്ങൾ പ്രയോഗിക്കാനാണ് കേരള ഗവർണർ ശ്രമിക്കുന്നതെന്ന് കപില്‍ സിബല്‍ . പൗരത്വനിയമഭേദഗതിക്കെതിരെ സംസ്ഥാനം കോടതിയിൽ പോകുന്നതിന് ഗവർണറുടെ അനുമതി ആവശ്യമില്ല. ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയുടെ മുൻ വിധിന്യായങ്ങൾ പരിശോധിച്ചാൽ വ്യക്തമാകുമെന്നും അഭിഭാഷകന്‍ കൂടിയായ കബില്‍ സിബല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.
മന്ത്രിസഭ തീരുമാനത്തിന് അനുസരിച്ചേ ഗവർണർക്ക് പ്രവർത്തിക്കാന്‍ കഴിയൂ. ബിജെപി സർക്കാരിന്റെ കണ്ണും കാതുമാണ് ഇന്ന് ഗവർണർമാർ. അതിനാല്‍ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താൻ ഗവർണർമാർ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രാമചന്ദ്ര ഗുഹ നടത്തിയ വിമർശനം അനാവശ്യമാണെന്നും കപില്‍ സിബല്‍ വ്യക്തമാക്കി. പൗരത്വനിയമഭേദഗതിക്ക് എതിരായ സമരത്തിൽ കോൺഗ്രസുമായി കേരള സർക്കാർ കൈകോർക്കണം. പ്രതിപക്ഷ നിരയെ നയിക്കാൻ കോൺഗ്രസിനേ കഴിയുവെന്നും സിബൽ കൂട്ടിച്ചേര്‍ത്തു.
'സർക്കാരിനെ അവഹേളിക്കാനുള്ള അധികാരസ്ഥാനമല്ല ഗവർണര്‍ പദവി'; വിമര്‍ശനവുമായി കോടിയേരി.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി സമീപിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഗവര്‍ണര്‍ നടത്തുന്നത്. സംസ്ഥാന സര്‍ക്കാര്‍ ചട്ടം ലംഘിച്ചെന്നും ഗവര്‍ണറെ അറിയിച്ചില്ലെന്നുമാണ് ഗവര്‍ണറുടെ വിമര്‍ശനം. എന്നാല്‍ ഗവര്‍ണരെ അറിയക്കേണ്ട സാഹചര്യമില്ലെന്നുമാണ് സര്‍ക്കാരിന്‍റെ വിശദീകരണം.
'കേരളത്തെ മാതൃകയാക്കണം'; പൗരത്വ പ്രതിഷേധത്തില്‍ കോൺഗ്രസ് നിശബ്ദമെന്ന് രാമചന്ദ്ര ഗുഹ
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam