വിമർശനം കടുത്തു, പരാതിയുമെത്തി; ഒടുവിൽ കർണാടക സർക്കാർ പൊലീസ് ഇൻ്റലിജൻസ് മേധാവിയെയും മാറ്റി

Published : Jun 06, 2025, 03:50 PM ISTUpdated : Jun 06, 2025, 03:52 PM IST
Bengaluru Chinnaswamy stampede

Synopsis

ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിന് പിന്നാലെ പൊലീസുദ്യോഗസ്ഥരെ സ്ഥലംമാറ്റിയ കർണാടക സർക്കാർ ഒടുവിൽ ഇൻ്റലിജൻസ് മേധാവിയെയും മാറ്റി

ബെംഗളൂരു: കർണാടക ഇന്‍റലിജൻസ് എഡിജിപി ഹേമന്ത് നിംബാൽക്കറെ മാറ്റി. ചിന്നസ്വാമി സ്റ്റേഡിയം ദുരന്തത്തിൻ്റെ പശ്ചാത്തലത്തിലാണ് തീരുമാനം. സിറ്റി പൊലീസ് കമ്മീഷണർ ഉൾപ്പടെ ഉന്നത പൊലീസുദ്യോഗസ്ഥരെ നേരത്തേ സസ്പെൻഡ് ചെയ്തിരുന്നു. മുൻ കോൺഗ്രസ് എംഎൽഎ അഞ്ജലി നിംബാൽക്കറുടെ ഭർത്താവാണ് ഹേമന്ത്. ഇയാളെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ആരോപണമുയർന്നിരുന്നു. ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ ദുരന്തം ഇന്‍റലിജൻസ് വീഴ്ചയാണെന്ന് കൂടി ആരോപിച്ച് സാമൂഹ്യപ്രവർത്തകർ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് മാറ്റം.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം
തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം