കാസർകോട് മരിച്ച പെൺകുട്ടിക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു

Web Desk   | Asianet News
Published : Apr 16, 2020, 10:07 PM ISTUpdated : Apr 16, 2020, 10:10 PM IST
കാസർകോട് മരിച്ച പെൺകുട്ടിക്ക് കൊവിഡ് രോഗം ഉണ്ടായിരുന്നില്ലെന്ന് സ്ഥിരീകരിച്ചു

Synopsis

ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ചെങ്കള പഞ്ചായത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു

കാസർകോട്: ചെർക്കളയിൽ മരിച്ച പെൺകുട്ടിക്ക് കൊവിഡ് രോഗം ബാധിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ചു. ശ്വാസ തടസം കാരണമാണ് കുട്ടി കഴിഞ്ഞ ദിവസം മരിച്ചത്. ചെർക്കള വി.കെ പാറയിലെ നാസർ-മറിയമ്പി ആലൂർ ദമ്പതികളുടെ മകളായ ഫായിസ ചൊവ്വാഴ്ച രാവിലെയാണ് മരിച്ചത്.

Read more at: പത്ത് മിനിറ്റിൽ കൊവിഡ് ഫലം: അതിനൂതന കിറ്റ് വികസിപ്പിച്ച് ശ്രീചിത്ര

ഫായിസക്ക് നേരത്തെ അസുഖങ്ങളുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞിരുന്നു. ചെങ്കള പഞ്ചായത്തില്‍ കൊവിഡ് പടരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടിയുടെ സ്രവം പരിശോധനക്കായി അയക്കുകയായിരുന്നു. ഇന്ന് കാസർകോട് ജില്ലയിൽ മാത്രം 22 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. കാസർകോട് ജനറൽ ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന 14 പേർക്കും കാസർകോട് മെഡിക്കൽ കോളേജ് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രത്യേക കൊവിഡ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അഞ്ച് പേരും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മൂന്ന് പേർക്കുമാണ് രോഗം ഭേദമായത്.

അതേസമയം കൊവിഡ് ഹോട്ട് സ്പോട്ടുകൾ കേരളത്തിന് സ്വന്തമായി മാറ്റാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കേരളത്തിന് വേണമെങ്കിൽ ഹോട്ട് സ്പോട്ടുകളുടെ കൂട്ടത്തിൽ ജില്ലകളുടെ എണ്ണം വർദ്ധിപ്പിക്കാം. എന്നാൽ ഹോട്ട് സ്പോട്ടിൽ നിന്ന് ഏതെങ്കിലും ജില്ലകളെ ഒഴിവാക്കണമെങ്കിൽ കേരളം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടണം. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്നും വ്യക്തമാക്കിയിട്ടുണ്ട്.

Read more at: ലോക്ക്ഡൗൺ ലംഘിച്ച് ചാലക്കുടിയിലെ ബാറിൽ മദ്യവിൽപന ...

കേരളം നൽകിയ കണക്കുകളുടെ  അടിസ്ഥാനത്തിലാണ് ഹോട്ട് സ്പോട്ടുകൾ നിശ്ചയിച്ചതെന്നും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ കേരളത്തിലെ കോട്ടയം ഉൾപ്പടെ രാജ്യത്തെ 325 ജില്ലകളിൽ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. കേന്ദ്രം ഇന്നലെ പുതുക്കി നിശ്ചയിച്ച കൊവിഡ് ഹോട്ട് സ്പോട്ട് ജില്ലകളുടെ തരംതിരിവ് അശാസ്ത്രീയമാണെന്നാണ് കേരളത്തിൻറെ നിലപാട്. ഒരു കേസ് മാത്രമുള്ള വയനാടും രണ്ട് കേസുള്ള തിരുവനന്തപുരവും കേന്ദ്ര പട്ടികയിൽ ഹോട്ട് സ്പോട്ടാണ്.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രി; 'ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ പ്രതിസന്ധി'; ലേബർ കോഡിനെ വിമർശിച്ച് പ്രസംഗം
ജനുവരി 1 എങ്ങനെ 'ന്യൂ ഇയ‍‌ർ' ആയി? അധിവ‌‍‍ർഷത്തിൽ ശരിക്കും ഫെബ്രുവരി 29 ഉണ്ടോ?