ഓക്സിജൻ സിലിണ്ടറുകളെത്തിച്ചു, കാസർകോട് ഇകെ നായനാർ ആശുപത്രിയിലെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം

By Web TeamFirst Published May 10, 2021, 7:40 PM IST
Highlights

അഞ്ച് ഓക്സിജൻ സിലിണ്ടർ കാഞ്ഞങ്ങാട് നിന്ന് ഉടൻ എത്തിച്ചതുകൊണ്ട് ഇ.കെ നായനാർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള 3 രോഗികളുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം കണ്ണൂരിൽ നിന്നും 15 സിലിണ്ടറുകളും എത്തിച്ചു. 

കാസർകോട്: കാസർകോട് ഇ കെ നായനാർ ആശുപത്രിയിലുണ്ടായ ഓക്സിജൻ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരം.  കണ്ണൂരിൽ നിന്നും കാഞ്ഞങ്ങാട് നിന്നും അടിയന്തരമായി ഓക്സിജൻ സിലിണ്ടറുകൾ എത്തിച്ചതോടെയാണ് പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായത്. അഞ്ച് ഓക്സിജൻ സിലിണ്ടർ കാഞ്ഞങ്ങാട് നിന്ന് ഉടൻ എത്തിച്ചതുകൊണ്ട് ഇ.കെ നായനാർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിലുള്ള 3 രോഗികളുടെ ജീവൻ രക്ഷിക്കാനായെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടൊപ്പം കണ്ണൂരിൽ നിന്നും 15 സിലിണ്ടറുകളും എത്തിച്ചു. 

കാസർകോട് ഇ കെ നായനാർ ആശുപത്രിയിൽ ഓക്സിജൻ പ്രതിസന്ധി തുടരുന്നു; രണ്ട് മണിക്കൂറിൽ നിലവിലെ സിലിണ്ടറുകൾ

ഉച്ചയോടെയാണ് കാസർകോട്ടെ കിംസ് സൺറൈസ് ആശുപത്രിയിലും ഇകെ നായനാർ സഹകരണ ആശുപത്രിയിലും ഓക്സിജൻ സിലിണ്ടറുകൾ തീർന്ന് വലിയ പ്രതിസന്ധിയുണ്ടായത്. കണ്ണൂരിലെ സ്വകാര്യ ഓക്സിജൻ പ്ലാന്റിൽ നിന്നും രാവിലെ നൽകേണ്ട സിലിണ്ടറുകൾ കിട്ടാതായതാണ് പ്രതിസന്ധിക്ക് കാരണമായത്. ഗുരുതരാവസ്ഥയിലുള്ള 3‌ രോഗികളടക്കം ഓക്സിജൻ ആവശ്യമുള്ള 12 രോഗികളുണ്ടായിരുന്ന ഇ.കെനായനാർ ആശുപത്രിയിൽ കാര്യങ്ങൾ കൈവിട്ട നിലയിലായിരുന്നു. കിംസ് ആശുപത്രിയിൽ ഓക്സിജൻ സഹായത്തോടെ ചികിത്സയിലുണ്ടായിരുന്ന എട്ട് കൊവിഡ് രോഗികളിൽ അഞ്ച് പേരെയും മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
 

click me!