തമിഴ്നാട് വാൽപ്പാറ അപകടത്തിൽ പരിക്കേറ്റ നാലുപേരും ചികിത്സയിൽ തുടരുന്നു. കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള നൗഷാദ് അലി, മുഹമ്മദ് ഫായിസ് എന്നിവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ഇരുവരും നിരീക്ഷണത്തിലാണെന്നും തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്. കോയമ്പത്തൂര്‍ മെഡിക്കൽ കോളേജിൽ തന്നെ ചികിത്സയിലുള്ള സഹദിൻ മുഹമ്മദിനെ വാര്‍ഡിലേക്ക് മാറ്റി. അതേസമയം, പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള മസ്നിനെ വാർഡിലേക്ക് മാറ്റി.

11:33 PM (IST) Apr 19
തിരുവനന്തപുരം നെട്ടയത്ത് ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷം പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കലാശിച്ചു. ഒരു സ്ത്രീയുടെ പരാതിയെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് വലിയ സംഘര്‍ഷത്തിലേക്ക് നയിച്ചത്. പൊലീസ് ലാത്തിചാർജ്ജിൽ പ്രതിഷേധിച്ച് ബിജെപി വട്ടിയൂർക്കാവ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
10:09 PM (IST) Apr 19
കേരളത്തിലെ കൊടും ചൂടിന് കാരണമായ പ്രതി ചക്രവാതം ദുർബലമാകുന്നതായി കാലാവസ്ഥാ വിദഗ്ദ്ധർ. ഇത് അന്തരീക്ഷം തണുക്കാനും ഏപ്രിൽ അവസാനത്തോടെ വേനൽമഴ ശക്തമാകാനും കാരണമാകും. അതേസമയം, ഉയർന്ന താപനിലയെ തുടർന്ന് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫിസിക്കൽ ക്ലാസുകൾ നിർത്തിവെക്കാൻ ഉത്തരവായി
09:49 PM (IST) Apr 19
തമിഴ്നാട്ടിലെ വിരുദുനഗറിലെ പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 23 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനിടെയുണ്ടായ രണ്ടാമത്തെ സ്ഫോടനത്തിൽ പൊലീസുകാരടക്കം 15 പേർക്ക് പരിക്കേറ്റു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്
09:34 PM (IST) Apr 19
പാലക്കാട് ജില്ലയിലെ ഉയർന്ന താപനിലയെ തുടർന്ന് സ്കൂളുകൾ, കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫിസിക്കൽ ക്ലാസുകൾ താൽക്കാലികമായി നിർത്തിവെക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. താപനില കുറയുന്നത് വരെ ക്ലാസുകൾ ഓൺലൈനായി തുടരാനും നിർദ്ദേശമുണ്ട്. 40.1°C താപനില രേഖപ്പെടുത്തിയതിനാലാണ് ഈ അടിയന്തര നടപടി
08:44 PM (IST) Apr 19
വനിതാ സംവരണ ബിൽ ഭേദഗതി പരാജയപ്പെട്ടതിന് പിന്നാലെ പ്രധാനമന്ത്രി ദൂരദർശനിൽ നടത്തിയത് രാഷ്ട്രീയ നാടകമാണെന്ന് കെസി വേണുഗോപാൽ. രാജ്യം വെട്ടിമുറിച്ച് ഭരിക്കാനുള്ള മോദിയുടെ ശ്രമം പരാജയപ്പെട്ടെന്നും തമിഴ്‌നാട്ടിലെ സ്ത്രീകൾ ഇതിന് മറുപടി നൽകുമെന്നും അദ്ദേഹം പറഞ്ഞു. വിളവൻകോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് അദ്ദേഹം ഈ വിമർശനം ഉന്നയിച്ചത്
08:31 PM (IST) Apr 19
നാരകക്കാനത്ത് വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരുടെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ചടങ്ങുകൾക്കു ശേഷം സമീപത്തുള്ള വ്യൂ പോയിന്റിൽപോയി തിരികെ വരുമ്പോഴാണ് അപകടം ഉണ്ടായത്.
08:17 PM (IST) Apr 19
യുവാക്കൾ സഞ്ചരിച്ച കാർ നിർത്തിയിട്ട ലോറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊട്ടിയത്ത് പട്ടരുമുക്കിനും ഉമയനല്ലൂരിനും ഇടയിൽ ആയിരുന്നു അപകടം
07:19 PM (IST) Apr 19
താനും രാഹുലും ഒരേ ലക്ഷ്യത്തോടെ രണ്ട് ദിശയിൽ സഞ്ചരിച്ചുവെന്നും സഖ്യത്തിന്റെ ജയത്തിനായി വിവിധ സ്ഥലങ്ങളിൽ പോയെന്നും സ്റ്റാലിൻ. ഇന്നലെ രാഹുൽ തന്നെ കുറിച്ച് പറഞ്ഞത് വലിയ കാര്യമാണെന്നും ബിജെപിക്ക് മറുപടിയായി സ്റ്റാലിൻ പറഞ്ഞു
07:10 PM (IST) Apr 19
കൊച്ചിക്ക് ആശ്വാസമായി ശക്തമായ വേനൽ മഴയെത്തി. ആലുവയിലടക്കം പലയിടത്തും മരങ്ങൾ കടപുഴകി വീഴുകയും ഗതാഗതവും വൈദ്യുതിയും തടസ്സപ്പെടുകയും ചെയ്തു. സംസ്ഥാനത്ത് ഏപ്രിൽ 22 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി
06:59 PM (IST) Apr 19
കോട്ടയം കൂട്ടിക്കലിലാണ് സംഭവം. നാരകംപുഴയിൽ ഒറ്റക്ക് താമസിക്കുന്ന എൻപതുകാരിയെയാണ് പ്രതി ആക്രമിച്ചത്. വെള്ളം ചോദിച്ച് വീട്ടിലെത്തിയ ഇയാൾ വയോധികയെ ആക്രമിക്കുകയായിരുന്നു.
06:14 PM (IST) Apr 19
ഡോക്ടർ താമസിച്ച കെഴുവംകുളത്തെ ഹോസ്റ്റലിൽ ആണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറി അകത്തു നിന്ന് അടച്ച നിലയിൽ ആയിരുന്നു. ആത്മഹത്യ എന്നാണ് പൊലീസ് നിഗമനം.
05:24 PM (IST) Apr 19
തമിഴ്നാട്ടിലെ വിരുദുനഗറിലുള്ള പടക്ക നിർമാണ ശാലയിൽ വൻ സ്ഫോടനം ഉണ്ടായി. അപകടത്തിൽ 18 പേർ കൊല്ലപ്പെട്ടതായും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഫാക്ടറിയിലെ നാല് മുറികൾ പൂർണമായും തകർന്നു, രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്
05:16 PM (IST) Apr 19
കുടുംബവുമായി അകന്നു കഴിഞ്ഞിരുന്ന രവീന്ദ്രൻ കല്ലുവാതുക്കൽ, പാരിപ്പള്ളി ഭാഗങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടക്കാറുള്ള ആളാണെന്ന് നാട്ടുകാർ പറയുന്നു. രാത്രി ഒഴിഞ്ഞ കെട്ടിടങ്ങളിൽ കിടന്നുറങ്ങുന്നതാണ് പതിവ്.
04:47 PM (IST) Apr 19
ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളികൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്.
04:38 PM (IST) Apr 19
മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ദിനേശ് ത്രിവേദിയെ ബംഗ്ലാദേശിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണറായി നിയമിച്ചു. അയൽരാജ്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള കേന്ദ്ര സർക്കാരിന്റെ നിർണ്ണായക നയതന്ത്ര നീക്കമായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്. നിലവിലെ ഹൈക്കമ്മീഷണർ പ്രണയ് വർമ്മയ്ക്ക് പകരക്കാരനായാണ് അദ്ദേഹം എത്തുന്നത്
04:29 PM (IST) Apr 19
ലോൺ ആപ്പ് ഭീഷണി ചോദ്യം ചെയ്തതാണ് ആത്മഹത്യയ്ക്ക് കാരണമെന്നും അധ്യാപിക പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞതോടെ നിതിൻ പുറത്തേക്കിറങ്ങി പിന്നാലെ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തുവെന്നും വിശദീകരണക്കുറിപ്പിൽ പറയുന്നു.
03:44 PM (IST) Apr 19
പ്രധാനമന്ത്രിയുടെ പ്രസംഗത്തിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനിൽ സിപിഎം പരാതി നൽകിയെന്ന് ദേശീയ ജനറൽ സെക്രട്ടറി എംഎ ബേബി. പ്രധാനമന്ത്രി ദൂരദർശൻ ഉൾപ്പടെയുള്ള ഔദ്യോഗിക മാധ്യമങ്ങളെ ഉപയോഗിച്ച് നടത്തിയത് രാഷ്‌ട്രീയ പ്രചരണമാണെന്നും എംഎ ബേബി
03:40 PM (IST) Apr 19
ഒമ്പതാമത് മുസിരിസ് കേരള ഫെസ്റ്റിവലിന് നാളെ തുടക്കമാകും. ഈ ത്രിദിന സാംസ്കാരിക മേളയുടെ ഔദ്യോഗിക ഉദ്ഘാടനം ബുധനാഴ്ച്ച വൈകുന്നേരം സർവ്വകലാശാലാ വൈസ് ചാൻസിലർ നിർവഹിക്കും.
03:02 PM (IST) Apr 19
വയോധികന്‍റെ മൃതദേഹം പുറത്തെടുത്ത് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവ്. പുലിയൂർ സ്വദേശി യേശുദാസിന്‍റെ മൃതദേഹമാണ് വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്.
02:32 PM (IST) Apr 19
പിണറായിയുടെ നേതൃത്വത്തിൽ ഇവർക്കെതിരെ ആക്രമണം ഉണ്ടാകാൻ സാധ്യതയുണ്ട്. ഇവരുടെ കൂട്ടായ്മ ഉണ്ടാക്കാൻ ശ്രമിക്കും. അതിന്റെ രൂപം യുഡിഎഫ് നേതൃത്വവുമായി ചർച്ച ചെയ്ത ശേഷം തീരുമാനിക്കും.
01:45 PM (IST) Apr 19
കെ സുധാകരന്‍റെ പരസ്യ പ്രസ്താവനയിൽ ഒരു വിഭാഗം പാര്‍ട്ടി നേതൃത്വത്തെ പരാതി അറിയിച്ചു. തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തിയുണ്ട്.
12:39 PM (IST) Apr 19
വി കുഞ്ഞികൃഷ്ണന്റെ പുസ്തക പ്രകാശനത്തിൽ പങ്കെടുത്തതിന് ടി പുരുഷോത്തമനെ പുറത്താക്കി സിപിഎം. പയ്യന്നൂർ എകെജി ഭവൻ ബ്രാഞ്ച് അംഗമാണ്. വോട്ടെടുപ്പിന് പിന്നാലെ പുരുഷോത്തമൻ്റെ വീട് ആക്രമിച്ചിരുന്നു
12:18 PM (IST) Apr 19
കേരളത്തിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ ഹൈക്കമാൻഡ് കർശന നിലപാട് എടുക്കാത്തതിൽ ഒരു വിഭാഗം നേതാക്കൾക്ക് അതൃപ്തി. കെ സുധാകരൻ കെസി വേണുഗോപാലിനെ അനുകൂലിച്ച് പരസ്യപ്രസ്താവന നടത്തിയതിൽ സംസ്ഥാനത്തെ ചില മുതിർന്ന നേതാക്കൾ പരാതി അറിയിച്ചെന്നാണ് സൂചന
12:06 PM (IST) Apr 19
വിവാദ സർക്കുലർ പിൻവലിച്ച് കാലടി സർവകലാശാല. ശങ്കരജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് ഗവർണർ എത്തുന്ന പരിപാടിക്ക് കർശന നിർദേശങ്ങളോടെ ആയിരുന്നു സർക്കുലർ പുറത്തിറക്കിയത്. സർക്കുലർ വിവാദമായതോടെയാണ് പിൻവലിച്ചിരിക്കുന്നത്.
11:01 AM (IST) Apr 19
എട്ട് വയസ്സുകാരൻ പാമ്പുകടിയേറ്റു മരിച്ചു. ആൽജോ ആണ് മരിച്ചത്. ആൽജോയുടെ സഹോദരൻ അനോജിനും പാമ്പ് കടിയേറ്റു. അനോജ് ഗുരുതരാവസ്ഥയിൽ അങ്കമാലിയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്.
10:24 AM (IST) Apr 19
ടേം വ്യവസ്ഥയൊന്നും ഇല്ലെന്നും തെരെഞ്ഞെടുക്കുന്നയാൾ അഞ്ച് വർഷം മുഖ്യമന്ത്രിയാകുമെന്നും കെ മുരളീധരൻ. സുധാകരന്റെ പരസ്യ പ്രതികരണം മുരളീധരൻ തള്ളി.
10:03 AM (IST) Apr 19
മലപ്പുറം അങ്ങാടിപ്പുറത്ത് മന്തിയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള വിഷു ആശംസയ്ക്ക് പിന്നാലെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ഹോട്ടൽ ഉടമകളാണ്
09:30 AM (IST) Apr 19
കോൺഗ്രസിലെ മുഖ്യമന്ത്രി പോരിൽ പങ്ക് ചേരാതെ മാറി കാത്തിരിക്കാൻ വിഡി പക്ഷം. ലീഗ് അടക്കമുള്ള ഘടക കക്ഷികൾ നിർണായക ഘട്ടത്തിൽ തുണയ്ക്കുമെന്നാണ് പ്രതീക്ഷ.
08:37 AM (IST) Apr 19
കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും ഡി ആർ ഐ ചോദ്യം ചെയ്ത സംഭവത്തിൽ പൊലീസുകാരനെതിരെ ആഭ്യന്തര അന്വേഷണം. ഡി ആർ ഐ ചോദ്യം ചെയ്ത ശേഷം ഇയാളെ വിട്ടയച്ചിരുന്നു.
08:23 AM (IST) Apr 19
അതിരപ്പള്ളി മലക്കപ്പാറയിൽ പുലിയുടെ ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടു. ഇൻസൈ അമ്മാള്‍ (70) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് വയോധികയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
07:09 AM (IST) Apr 19
നാസിക് ടിസിഎസ് കേസിൽ ഒന്നാംപ്രതി ഡാനിഷ് ഷെയ്ഖിനെതിരെ എസ്‍ സി, എസ്‍ടി നിയമപ്രകാരവുമുള്ള വകുപ്പ് കൂടി ചുമത്തി പൊലീസ്. പരാതി നൽകിയ യുവതി പട്ടിക വിഭാഗത്തിൽ നിന്നായതുകൊണ്ടാണ് നടപടി. കേസിലെ പ്രതിയായ നിദാ ഖാനെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. എന്നാൽ, നിദാ ഖാനെതിരായ പരാതി വ്യാജമെന്ന് കുടുംബം ആരോപിച്ചു
06:04 AM (IST) Apr 19
സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിലാണ് മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലര്‍ട്ട് മുന്നറിയിപ്പാണുള്ളത്. പാലക്കാട് 40 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
05:56 AM (IST) Apr 19
കോഴിക്കോട് ബേപ്പൂരിൽ മത്സ്യബന്ധനത്തിനിടെ ബോട്ടിന്‍റെ എഞ്ചിൻ റൂമിൽ നിന്നുള്ള രാസവസ്തു ശ്വസിച്ച് മരിച്ച രണ്ട് പശ്ചിമബംഗാൾ സ്വദേശികളുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. റിപൻ ദാസ്,ഷഹബേദ് ദാസ് എന്നിവരാണ് മരിച്ചത്. ഇന്നലെ രാവിലെയാണ് ബേപ്പൂർ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ നാല് പേർക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.