ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളികൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്.

ദില്ലി: ഛത്തീസ്ഗഡ് ശക്തി ജില്ലയിലെ വേദാന്ത പവർ പ്ലാന്റിലുണ്ടായ പൊട്ടിത്തെറിയിൽ മരണ സംഖ്യ 24 ആയി ഉയർന്നു. ചികിത്സയിലുണ്ടായിരുന്ന ഒരു തൊഴിലാളികൂടെ ഇന്ന് മരിച്ചതോടെയാണ് മരണ സംഖ്യ ഉയർന്നത്. 12 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 3 പേരുടെ നില ഗുരുതരമാണ്. ഈ മാസം പതിനാലാം തിയതി ഉച്ചയ്ക്കാണ് പ്ലാൻ്റിൽ പൊട്ടിത്തെറിയുണ്ടായത്. നിരവധി തൊഴിലാളികളാണ് ഈ സമയം പ്ലാൻ്റിലുണ്ടായിരുന്നത്. 11 പേർക്ക് അപകട സമയത്ത് ജീവൻ നഷ്ടമായിരുന്നു. ചികിത്സയിലിരിക്കെയാണ് ബാക്കി തൊഴിലാളികൾ മരിച്ചത്. അപകടത്തെത്തുടർന്ന് വേദാന്ത ഗ്രൂപ്പ് ചെയർമാൻ അനിൽ അഗർവാൾ, പ്ലാന്റ് മേധാവി ദേവേന്ദ്ര പട്ടേൽ എന്നിവരുൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. മതിയായ സുരക്ഷാ ക്രമീകരണങ്ങൾ പ്ലാൻ്റിൽ ഒരുക്കിയിരുന്നില്ലെന്നാണ് കണ്ടത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

YouTube video player