ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി

Published : Aug 15, 2022, 04:08 PM ISTUpdated : Aug 15, 2022, 04:12 PM IST
ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു, സംസ്ഥാനങ്ങളെ കേന്ദ്ര സർക്കാർ കാഴ്ചക്കാരാക്കുന്നെന്നും മുഖ്യമന്ത്രി

Synopsis

പൗരത്വത്തിന് മതം ഒരു ഘടകമായി നിശ്ചയിക്കുന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

ദില്ലി: രാജ്യത്തിന്റെ ഫെഡറലിസം അട്ടിമറിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കശ്മീരിലും ലക്ഷദ്വീപിലും കണ്ടത് അതിന്റെ ദൃഷ്ടാന്തമാണ്. ഇപ്പോൾ സംസ്ഥാനങ്ങളെ ബാധിക്കുന്നതും അവയുടെ അധികാര പരിധിയിൽ വരുന്ന പ്രശ്നങ്ങളിലും സംസ്ഥാന സർക്കാരുകളുടെ അറിവില്ലാതെ കരാറിൽ കേന്ദ്രസർക്കാർ ഏർപ്പെടുന്നു. സംസ്ഥാനങ്ങളുടെ അഭിപ്രായം തേടുന്നില്ല. സംസ്ഥാനങ്ങളുടെ നിർദ്ദേശങ്ങൾ പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കൺകറന്റ് ലിസ്റ്റിൽ വരുന്ന വിഷയങ്ങളിലടക്കം സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നുകയറുന്നു. ജി എസ് ടി നടപ്പിലാക്കിയതിലൂടെ സംസ്ഥാനങ്ങൾ കടുത്ത ദുരിതത്തിലായി. ഫെഡറൽ തത്വങ്ങൾ ലംഘിച്ച് സംസ്ഥാനങ്ങളുടെ അധികാരങ്ങൾ കവർന്നെടുക്കുന്നതിലൂടെ പലപ്പോഴും സംസ്ഥാന സർക്കാരുകൾക്ക് തങ്ങളുടെ പദ്ധതികൾ നടപ്പിലാക്കാൻ കഴിയുന്നില്ല. അതിലൂടെ ജനത്തിന് അവരുടെ അവകാശം ലഭ്യമാകുന്നില്ല.

രാജ്യത്തിന്റെ നിലനിൽപിന്റെ അടിസ്ഥാന ഘടകം ഫെഡറലിസമെന്ന് മുഖ്യമന്ത്രി

ഫെഡറലിസം സഹകരണത്തിന്റെയും പങ്കാളിത്തതിന്റെയും അടിസ്ഥാനമാണ്. പ്രളയത്തിന്റെയും കൊവിഡിന്റെയും ഘട്ടങ്ങളിൽ ഫെഡറലിസത്തിന്റെ സത്ത ഉൾക്കൊണ്ട് ജനജീവിതം പുരോഗമനപരമായി പരിവർത്തിക്കാൻ സംസ്ഥാനത്തിനായി. അതിനാൽ സംസ്ഥാനങ്ങളുടെ ഫെഡറൽ അവകാശങ്ങൾ ശക്തിപ്പെടുത്തണം.

ഇവിടെ വിവിധ മതങ്ങൾ ഉത്ഭവിക്കുകയും വന്നുചേർന്നിട്ടുണ്ട്. ദീർഘകാലം മതങ്ങൾ സാഹോദര്യത്തോടെ കഴിഞ്ഞു. പാക്കിസ്ഥാൻ മതപരമായി രൂപീകരിക്കപ്പെട്ടപ്പോഴും ഇന്ത്യയിൽ മതനിരപേക്ഷ മൂല്യം ഉയർത്തിപ്പിടിച്ചു. വിശാലമായ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നാൽ പൗരത്വത്തിന് മതം ഒരു ഘടകമായി നിശ്ചയിക്കുന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'ഫിഷറീസ് നയം കുത്തകകളെ സഹായിക്കാൻ'; കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി

വർഗീയത കൊണ്ട് സമൂഹത്തെ നശിപ്പിക്കാം എന്നത് ആദ്യം പരീക്ഷിച്ചത് ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് സ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടനാ സംരക്ഷണ സമ്മേളനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പരിപാടിയാണിത്. 

ദേശീയപ്രസ്ഥാനങ്ങളും നവോത്ഥാന പ്രവർത്തനങ്ങളും തോളോട് തോൾ ചേർന്നാണ് രാജ്യത്ത് പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ നവോത്ഥാന പ്രസ്ഥാനങ്ങൾക്ക് തുടർച്ചയുണ്ടായി. നമ്മൾ നേടിയെടുത്ത ചില അവകാശങ്ങൾ പുറകോട്ട് അടിപ്പിക്കാനുള്ള ശ്രമം ഉണ്ടായപ്പോഴാണ് നവോത്ഥാന സംരക്ഷണ സമിതി ഉണ്ടായത്. സാമൂഹ്യ പരിവർത്തനോന്മുഖമായ അടിസ്ഥാന സ്വഭാവമാണ് ഭരണഘടനയുടെ പ്രത്യേകതയെന്നും അദ്ദേഹം പറഞ്ഞു.

ഐ.ടി.ഐകളെ നൈപുണ്യ വികസന കേന്ദ്രങ്ങളാക്കി മാറ്റും: മുഖ്യമന്ത്രി പിണറായി വിജയൻ

ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്ന സാഹചര്യം നിലവിലുണ്ട്. സമൂഹത്തിലെ സർവ വിഭാഗങ്ങളും അണിനിരന്ന മഹാപ്രസ്ഥാനമായിരുന്നു ഇന്ത്യൻ സ്വാതന്ത്ര്യ സമരം. വിവിധ ഭാഷകൾ സംസാരിച്ച് വിവിധ ഇടങ്ങളിൽ ജീവിച്ച മനുഷ്യർ അണിനിരന്നാണ് ഇന്ത്യൻ ദേശീയത ഉണ്ടായത്. ആ ഐക്യം തകർക്കാൻ സാമ്രാജ്യത്വം കൊണ്ടുവന്നതാണ് വർഗീയത. ഇത് വളർന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിലാണ് നമ്മുടെ 75ാം സ്വാതന്ത്ര്യ ദിനാഘോഷവും ഭരണഘടനാ സംരക്ഷണ സമ്മേളനവും നടക്കുന്നത്.

വൈദേശികാധിപത്യത്തിൽ നിന്നും ഫ്യൂഡൽ വ്യവസ്ഥിതിയിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ലക്ഷ്യമിട്ടായിരുന്നു അന്ന് നടന്ന എല്ലാ സമരവും. നാരായണ ഗുരുവിന്റെ വിഗ്രഹ പ്രധിഷ്ഠയും അയ്യങ്കാളി നടത്തിയ വില്ലുവണ്ടി യാത്രയും പഞ്ചമിയുടെ വിദ്യാഭ്യാസത്തിനായുള്ള പോരാട്ടവുമെല്ലാം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായത് അങ്ങിനെയാണ്.

എന്നാൽ സമരങ്ങളിൽ പലതിനെയും സ്വാതന്ത്ര്യ സമരത്തിൽ നിന്ന് ഒഴിവാക്കി ചരിത്രത്തെ ഇല്ലാത്ത വഴികളിൽ കൂടി നടത്താനുള്ള ശ്രമങ്ങൾ രാജ്യത്ത് നടക്കുന്നുണ്ട്. ഭരണഘടന വിഭാവനം ചെയ്യുന്ന നീതിയും സമത്വവും പൂർണമായി നടപ്പിലാക്കാൻ ഇനിയും ശ്രമിക്കേണ്ടതുണ്ട്. ആ നിലയ്ക്ക് കൂടി ഈ ഭരണഘടനാ സംരക്ഷണ സമ്മേളനം പ്രസക്തമാകുന്നു.

കിഫ്ബിക്കെതിരായ ഇഡി നീക്കം കേരളത്തിന്റെ വികസനം തടയാൻ; പിന്നോട്ടില്ലെന്ന് മുഖ്യമന്ത്രി

ഇന്ത്യൻ ദേശീയത സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിലൂടെ ഉണ്ടായതാണ്. നൂറ്റാണ്ടുകളായി ഇന്ത്യയിൽ കഴിഞ്ഞ വിവിധ ജനവിഭാഗങ്ങൾ ഒത്തുചേർന്നാണ് ഇന്ത്യൻ ദേശീയതയുടെ കാഴ്ചപ്പാടുകൾ രൂപപ്പെട്ടത്. അത് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നു. ഇന്ത്യൻ ദേശീയതയുടെ സത്ത ഉൾക്കൊള്ളുന്ന ചർച്ചയാണ് ഭരണഘടന തയ്യാറാക്കപ്പെട്ടതിന്റെ അടിസ്ഥാനം. അങ്ങിനെയാണ് ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ഉണ്ടായത്. ഇങ്ങിനെയാണ് ഫെഡറൽ സ്വഭാവത്തോടെ വിവിധ പ്രദേശങ്ങളെ രാജ്യത്തിന്റെ ഭാഗമാക്കിയത്. അത് ഇല്ലാതാക്കും വിധം രാജ്യത്തിന്റെ ഫെഡറലിസം അട്ടിമറിക്കപ്പെടുന്നു.

PREV
Read more Articles on
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം