കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ബജറ്റിലും കേരള മോഡൽ, അഭിമാനമെന്ന് വീണ ജോർജ്, പാലിയേറ്റീവ് കെയർ പദ്ധതി മാതൃകയാക്കി കര്‍ണാടകയുടെ പ്രഖ്യാപനം

Published : Mar 06, 2026, 09:11 PM IST
Kerala Health Minister Veena George expressing pride over Karnataka Budget mentioning Kerala's Palliative Care model

Synopsis

കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം. കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരള മാതൃകയിലുള്ള പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരള മാതൃകയിലുള്ള പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു സംസ്ഥാനത്തിന്റെ ബജറ്റിൽ മറ്റൊരു സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മാതൃകയായി എടുത്തുപറയുന്നത് അപൂർവമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.

കർണാടക ബജറ്റ് രേഖയുടെ 56-ാം പേജിൽ, 149-ാം ഖണ്ഡികയിലാണ് കേരള മാതൃകയിലുള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കർണാടകയിലും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മാറാരോഗങ്ങൾ ബാധിച്ചവർക്കും ശയ്യാവലംബരായവർക്കും ആശ്വാസമേകുന്ന കേരളത്തിന്റെ പാലിയേറ്റീവ് കെയർ ശൃംഖല ലോകപ്രശസ്തമാണ്.

'ഇത് കേരളത്തിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ്. അതുകൊണ്ട് തന്നെ ഇത് ഏറെ അഭിമാനകരമാണ്,' മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കർണാടക, കേരളത്തിന്റെ വികസന മാതൃകയെ ഏറ്റെടുക്കുന്നത് വലിയ പ്രചാരണ ആയുധമാക്കി ഇടതുപക്ഷം ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ആരോഗ്യ വകുപ്പിനെതിരെ കെഎഎസ്യു അടക്കമുള്ള കോൺഗ്രസ് പോഷക സംഘടനകൾ സമരം തുടരുകയും, വിവാദങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് കുറിപ്പുമായി മന്ത്രി എത്തിയത് എന്നതും ശ്രദ്ധേയമാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രിക്ക് കൈ കൊടുക്കുമോ സുധാകരൻ; അതിരുവിട്ട പരാമർശങ്ങൾ ഉണ്ടാകുമോ എന്ന ഭയപ്പാടിൽ സിപിഎം, നിലപാടിൽ ഉറച്ച് നേതാവ്
ഫെബ്രുവരി ആറിന് തുടങ്ങിയ യാത്ര, അവസാനിക്കുന്നത് നിയമസഭാ മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയാക്കി; പുതുയുഗ യാത്രയുടെ സമാപനം ഇന്ന്