ഐജിമാരുടെ എതിർപ്പിൽ വഴങ്ങി സർക്കാർ; അജിത് കുമാറടക്കം ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്ത്

Published : May 17, 2025, 10:08 PM ISTUpdated : May 17, 2025, 10:16 PM IST
ഐജിമാരുടെ എതിർപ്പിൽ വഴങ്ങി സർക്കാർ; അജിത് കുമാറടക്കം ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്ത്

Synopsis

സംസ്ഥാനത്തെ ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്തുമായി സർക്കാർ

തിരുവനന്തപുരം: ഐപിഎസ് ഉന്നതരുടെ സ്ഥലംമാറ്റത്തിൽ തിരുത്ത്. ജയിൽ മേധാവി സ്ഥാനത്തു നിന്നും മാറ്റിയ ബൽറാം കുമാർ ഉപാധ്യായയെ തിരികെ നിയമിച്ചു. എക്സൈസ് കമ്മീഷണറായുള്ള എം.ആർ അജിത് കുമാറിൻ്റെ സ്ഥലം മാറ്റവും റദ്ദാക്കി. ബറ്റാലിയൻ എഡിജിപിയുടെ ചുമതല നൽകിയതോടെ അജിത് കുമാർ പൊലീസിൽ തന്നെ തത്കാലം തുടരും. കഴിഞ്ഞ പ്രാവശ്യം ഇറക്കിയ ഉത്തരവിൽ ഐജിമാർ അതൃപ്‌തി പ്രകടിപ്പിച്ചതോടെയായിരുന്നു.

അതേസമയം എംആർ അജിത് കുമാറിനെ എക്സൈസ് തലപ്പത്ത് എത്തിച്ചതിൽ വകുപ്പ് മന്ത്രിയായ എംബി രാജേഷിനും എതിർപ്പുണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അദ്ദേഹം തൻ്റെ എതിർപ്പ് പാർട്ടി നേതൃത്വത്തെ അറിയിച്ച് അജിത് കുമാറിനെ മാറ്റാൻ ആവശ്യപ്പെട്ടിരുന്നതായാണ് സൂചന. ഇതിന് പുറമെ സേതുരാമനെ ജയിൽ മേധാവിയായി നിയമിച്ചതിൽ പൊലീസ് തലപ്പത്തെ പലർക്കും അതൃപ്തിയുണ്ടായിരുന്നു.

എക്സൈസ് കമ്മീഷണറായി മഹിപാൽ യാദവിനെ തിരികെ നിയമിച്ചു. ക്രൈം ബ്രാഞ്ചിൻ്റെ അധിക ചുമതല എച്ച് വെങ്കിടേശിന് വീണ്ടും നൽകി. സൈബർ ഓപ്പറേഷൻ്റെ ചുമതലയിൽ എസ് ശ്രീജിത്തിനെ തിരികെ നിയമിച്ചു. ജയിൽ മേധാവിയായി നിയമിക്കപ്പെട്ട സേതുരാമനെ പൊലീസ് അക്കാദമിയിൽ തുടരും. കോസ്റ്റൽ സെക്യൂരിറ്റിയുടെ ചുമതല ഐജി അക്‌ബറിനും സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ ചുമതല ഐ.ജി പി.പ്രകാശിനും നൽകി.

PREV
Read more Articles on
click me!

Recommended Stories

സുരേഷ്​ഗോപി നിരന്തരം രാഷ്ട്രീയ പ്രവർത്തകരെ അവഹേളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി
മുനവ്വറലി തങ്ങളുടെ മകൾക്കെതിരായ സൈബർ ആക്രമണം ശരിയല്ലെന്ന് സാദിഖ് അലി തങ്ങൾ; '16 വയസുള്ള ചെറിയ കുട്ടി പറഞ്ഞ കാര്യങ്ങൾ വിവാദമാക്കേണ്ടതില്ല'