Published : May 03, 2025, 05:59 AM ISTUpdated : May 03, 2025, 11:58 PM IST

Malayalam News Live: പാകിസ്ഥാനായി ചാരപ്രവർത്തനം; രാജസ്ഥാൻ ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ

Summary

കോഴിക്കോട് മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ രാത്രി പുക പടർന്ന് അപകടമുണ്ടായ സമയത്ത് മരിച്ച അഞ്ചു പേരിൽ രണ്ടു പേരുടെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. മേപ്പാടി സ്വദേശി നസീറയുടെയും കൊയിലാണ്ടി സ്വദേശിയുടെയും പോസ്റ്റ്മോർട്ടമാണ് ഇന്ന് നടക്കുക. അതേസമയം അത്യാഹിത വിഭാഗം ഉൾപ്പെടുന്ന ന്യൂ ബ്ലോക്കിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെയും ഫയർഫോഴ്സിന്റെയും പരിശോധന ഇന്ന് നടക്കും. അത്യാഹിത വിഭാഗം മെഡിക്കൽ കോളേജിലെ ഓൾഡ് ബ്ലോക്കിൽ താൽക്കാലികമായി ക്രമീകരിക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.ഇന്നലെ രാത്രി എട്ടുമണിയോടെയാണ് മെഡിക്കൽ കോളേജിലെ യുപിഎസ് റൂമിൽ ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് പുക ഉയർന്നത്. തൊട്ടുപിന്നാലെ ആശുപത്രിയിലെ അത്യാഹിത വിഭാഗം ഒഴിപ്പിക്കുകയായിരുന്നു.

Malayalam News Live: പാകിസ്ഥാനായി ചാരപ്രവർത്തനം; രാജസ്ഥാൻ ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ

11:58 PM (IST) May 03

പാകിസ്ഥാനായി ചാരപ്രവർത്തനം; രാജസ്ഥാൻ ജയ്സാൽമീറിൽ യുവാവ് അറസ്റ്റിൽ

പത്താൻ ഖാൻ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐഎസ്ഐക്ക് വേണ്ടി ഇയാൾ ചാരപ്രവർത്തനം നടത്തിയെന്ന് പൊലീസ് വ്യക്തമാക്കി.

കൂടുതൽ വായിക്കൂ

11:37 PM (IST) May 03

കുടകിൽ കണ്ണൂർ സ്വദേശി കൊല്ലപ്പെട്ട കേസ്; 5 കർണാടക സ്വദേശികൾ അറസ്റ്റിൽ, കവര്‍ന്ന 13 ലക്ഷം രൂപ കണ്ടെത്തി

കർണാടക സ്വദേശികളായ അനിൽ, ഹരീഷ്, സ്റ്റീഫൻ, കാർത്തിക്, ദീപക് എന്നിവരെയാണ് ഗോണിക്കുപ്പ പൊലീസ് പിടികൂടിയത്. മോഷണത്തിനായി നടത്തിയ കൊലപാതകമെന്ന് പൊലീസ് പറയുന്നു.

കൂടുതൽ വായിക്കൂ

11:15 PM (IST) May 03

മെഡിക്കല്‍ കോളേജ് അപകടം; സ്വകാര്യ ആശുപത്രിയിൽ 42000രൂപ ബില്ല്; ഒടുവിൽ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ആശുപത്രി

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച രോ​ഗിക്ക് 42,000 രൂപയുടെ ബില്ല് വന്ന സംഭവത്തിൽ ഒടുവിൽ പരിഹാരം. രോ​ഗിയെ ഡിസ്ചാർജ് ചെയ്യാമെന്ന് സ്വകാര്യ ആശുപത്രി അറിയിച്ചു. 

കൂടുതൽ വായിക്കൂ

10:48 PM (IST) May 03

'ഒരു തനി നടൻ തുള്ളൽ'; ജി മാർത്താണ്ഡൻ ഒരുക്കുന്ന 'ഓട്ടം തുള്ളൽ' ടൈറ്റിൽ പോസ്റ്റർ

'ഒരു തനി നടൻ തുള്ളൽ' എന്ന ടാഗ് ലൈനുമായി ആണ് ടൈറ്റിൽ പുറത്ത് വിട്ടിരിക്കുന്നത്.

കൂടുതൽ വായിക്കൂ

10:31 PM (IST) May 03

വടകര കുട്ടോത്ത് 3 പേർക്ക് അയൽവാസിയുടെ കുത്തേറ്റു, ഒരാളുടെ നില ​ഗുരുതരം; പ്രതി പൊലീസ് കസ്റ്റഡിയിൽ

മലച്ചാൽ പറമ്പത്ത് ശശി, രമേശൻ, ചന്ദ്രൻ എന്നിവര്‍ക്കാണ് കുത്തേറ്റത്. ഇവരുടെ അയൽവാസി മലച്ചാൽ പറമ്പത്ത് ഷാനോജാണ് അക്രമം നടത്തിയത്. 

കൂടുതൽ വായിക്കൂ

10:25 PM (IST) May 03

നായകൻ മാത്യു, നായിക ഈച്ച ! ത്രീഡി ചിത്രം 'ലൗലി' മെയ് 16ന് തിയറ്ററുകളിൽ

മാത്യു തോമസിനൊപ്പം ഒരു അനിമേഷൻ ഈച്ചയും നായികയായി പ്രത്യക്ഷപ്പെടുന്നു.

കൂടുതൽ വായിക്കൂ

10:14 PM (IST) May 03

കാരണം തൃശൂർ റൂട്ട്! നെടുമങ്ങാട് ഡിപ്പോയിൽ സ്വിഫ്റ്റ് ജീവനക്കാരനും കെഎസ്ആർടിസി ജീവനക്കാരനും തമ്മിലടി, പരാതി

തൃശൂർ ബസിലെ ഡ്യൂട്ടിയെ ചൊല്ലിയായിരുന്നു തർക്കം. ഈ ബസിൽ ഡ്യൂട്ടിക്ക് പോകാൻ സ്വിഫ്റ്റിലെ ജീവനക്കാർ വിസമ്മതിച്ചെന്ന് പരാതിയിൽ പറയുന്നു

കൂടുതൽ വായിക്കൂ

09:52 PM (IST) May 03

നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരൻ ഭോപ്പാലിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ

നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദർശിനെ ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ്   ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

കൂടുതൽ വായിക്കൂ

09:49 PM (IST) May 03

'കേരളം വിട്ടാലോന്ന് തോന്നുന്നു, നമുക്ക് യാതൊരു സേഫ്റ്റിയും ഇല്ലാത്ത അവസ്ഥ'; ആശങ്ക പങ്കുവച്ച് നടന്‍ നിഹാൽ

പൂര്‍ണിമ ഇന്ദ്രജിത്തിന്‍റെ സഹോദരിയുടെ ഭര്‍ത്താവ് കൂടിയാണ് നിഹാല്‍. 

കൂടുതൽ വായിക്കൂ

09:22 PM (IST) May 03

കൊശനാട്ടേക്ക് ഗൂഗിൾ മാപ്പ്, 'ആരും സഞ്ചരിക്കാത്ത വഴി'യിലൂടെ ഒരു യാത്ര; ഒന്ന് അങ്ങോട്ടോ ഇങ്ങോട്ടോ മാറിയാൽ! രക്ഷ

വഴിതെറ്റിയെന്ന് മനസിലാക്കിയതിനെ തുടർന്ന് വാഹനം തിരിക്കുവാൻ മുന്നോട്ടുപോവുകയും തുടർന്ന് 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയുമായിരുന്നു.

കൂടുതൽ വായിക്കൂ

09:04 PM (IST) May 03

മണൽത്തിട്ടയിലൂടെ മറുകരയിൽ പോയി മടങ്ങുന്നതിനിടെ കാൽവഴുതി വെള്ളത്തിലേക്ക് വീണു; പെരിയാറിൽ യുവതി മുങ്ങിമരിച്ചു

ഒഴുക്കിൽപ്പെട്ട യുവതി കയത്തിൽ അകപ്പെട്ടാണ് മരണം സംഭവിച്ചത്. നാട്ടുകാരുടെ സഹായത്തോടെ മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. 

കൂടുതൽ വായിക്കൂ

09:01 PM (IST) May 03

രാജസ്ഥാനിലെ അതിർത്തിയിൽ നിന്ന് പാക് ജവാനെ ബിഎസ്എഫ് പിടികൂടിയതായി റിപ്പോർട്ട്

 ഇന്ത്യൻ ഭാഗത്തേക്ക് കടയ്ക്കാൻ ശ്രമിക്കവേയാണ് പിടികൂടിയതെന്നാണ് റിപ്പോർട്ടുകൾ.

കൂടുതൽ വായിക്കൂ

08:20 PM (IST) May 03

ഷൺമുഖാ..ഈ പോക്കിതെങ്ങോട്ടാ..; മോഹൻലാലിന് മുന്നിൽ മുട്ടുമടക്കി സൂര്യയും, അജയ് ദേവ്​ഗണും പതറി !

അജയ് ദേവ്​ഗൺ ചിത്രം റെയ്ഡ്2 ആണ് മൂന്നാം സ്ഥാനത്ത്.

കൂടുതൽ വായിക്കൂ

08:19 PM (IST) May 03

​ഗേറ്റും മതിലും തകർന്ന് വീണ് അപകടം; 5 വയസുകാരന് ദാരുണാന്ത്യം

പാലക്കാട് എലപ്പുള്ളി നെയ്തലയിൽ കൃഷിക്കളത്തിനോട് ചേർന്ന ഗേറ്റും മതിലും തകർന്ന് വീണ് അഞ്ച് വയസുകാരൻ മരിച്ചു.

കൂടുതൽ വായിക്കൂ

07:51 PM (IST) May 03

ഡാര്‍ക്ക് മര്‍ച്ചന്‍റ് ദീപക്കും കൂട്ടിന് ദീക്ഷിതയും, കാറിൽ കയറാൻ പോകവേ ചാടി വീണത് പൊലീസ്; പിടിച്ചത് എംഡിഎംഎ

ജയിലില്‍നിന്ന് ഇറങ്ങിയ ശേഷവും ഇയാള്‍ ലഹരിക്കടത്തും വിൽപ്പനയും തുടരുകയായിരുന്നു.

കൂടുതൽ വായിക്കൂ

07:46 PM (IST) May 03

പാക്കിസ്ഥാനി യുവതിയെ വിവാഹം കഴിച്ച വിവരം മറച്ചുവെച്ചു; സിആർപിഎഫ് ജവാനെ പിരിച്ചുവിട്ടു

വിഷയം കോടതിയിൽ എത്തിയതോടെയാണ് ജവാനുമായി പാക്കിസ്ഥാനി യുവതിയുടെ വിവാഹം കഴിഞ്ഞ വിവരം പുറത്തറിയുന്നത്. ഇതിന് പിന്നാലെയാണ് ജവാനെ സേനയിൽ നിന്ന് പിരിച്ചുവിട്ടത്. 

കൂടുതൽ വായിക്കൂ

07:38 PM (IST) May 03

ലാഭത്തിൻ്റെ പങ്ക് എല്ലാവർക്കും; രേഖാചിത്രം ലാഭവിഹിതം ടീമിനൊപ്പം പങ്കുവച്ച് വേണു കുന്നപ്പിള്ളി

മാളികപ്പുറം 50 കോടി ക്ലബിൽ ഇടം പിടിച്ചപ്പോഴും വേണു കുന്നപ്പിള്ളി ഇതേകാര്യം ചെയ്തിരുന്നു. 

കൂടുതൽ വായിക്കൂ

07:24 PM (IST) May 03

കോഴിക്കോട് മെഡിക്കൽ കോളേജ് അപകടം; നസീറയുടെ മരണം വിഷം ഉള്ളിൽ ചെന്ന്, പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട്

വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. ഇന്നലെ രാത്രി 8മണിയോടെയാണ് അപകടമുണ്ടായത്. 

കൂടുതൽ വായിക്കൂ

07:01 PM (IST) May 03

'സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാൽ സൈനിക ആക്രമണം നടത്തും'; ഭീഷണിയുമായി പാക് പ്രതിരോധ മന്ത്രി

സിന്ധു നദീജലം തടഞ്ഞുനിർത്തിയാൽ സൈനിക ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ. ഡാമോ തടയണയോ നിർമിച്ചാൽ തകർക്കുമെന്ന് പാക് പ്രതിരോധ മന്ത്രിയുടെ ഭീഷണി. 

കൂടുതൽ വായിക്കൂ

06:47 PM (IST) May 03

യുവതിയും യുവാവും സഞ്ചരിച്ച ബിഎംഡബ്ല്യു കാറിൽ പരിശോധന; ഡിക്കിയില്‍ നിന്ന് കഞ്ചാവും മൊബൈലും പണവും കണ്ടെടുത്തു

കാറിന്റെ ഡിക്കിയില്‍ നിന്ന് രണ്ടു കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇന്നലെ മൊതക്കര വച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. 

കൂടുതൽ വായിക്കൂ

06:47 PM (IST) May 03

നിരോധിത ഉത്തേജക മരുന്ന് ഉപയോഗം; ദക്ഷിണാഫ്രിക്കൻ താരം കഗിസൊ റാബാഡയ്ക്ക് താല്‍ക്കാലിക വിലക്ക്

ഗുജറാത്ത് ടീമിന്റെ ഭാഗമായിരിക്കെ ഏപ്രില്‍ മൂന്നിനായിരുന്നു റബാഡ ദക്ഷിണാഫ്രിക്കയിലേക്ക് മടങ്ങിയത്

കൂടുതൽ വായിക്കൂ

06:32 PM (IST) May 03

ഭരണങ്ങാനത്ത് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ 2 വിദ്യാർത്ഥികളെ കാണാതായി

ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ വിദ്യാർത്ഥികളായ അമല്‍ കെ ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്‌. 

കൂടുതൽ വായിക്കൂ

06:26 PM (IST) May 03

കോഴിക്കോട് മെഡിക്കൽ കോളേജിലെ അപകടം; 3പേരുടെ മരണം പുക ശ്വസിച്ചുണ്ടായ ശ്വാസ തടസ്സം മൂലമല്ലെന്ന് റിപ്പോർട്ട്

 

വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ, മേപ്പയ്യൂർ സ്വദേശി ഗംഗാധരൻ, വടകര സ്വദേശി സുരേന്ദ്രൻ എന്നിവരുടെ പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്‌ ആണ്‌ പുറത്ത് വന്നത്. 

കൂടുതൽ വായിക്കൂ

06:22 PM (IST) May 03

ക്ലാസുള്ള ദിവസങ്ങളിൽ വേണ്ട, രാവിലെ ആരംഭിച്ച് രാത്രി 9.30 നകം തീരണം; സ്‌കൂൾ വാർഷിക പരിപാടികൾക്ക് കർശന നിർദേശം

സ്‌കൂൾ വാർഷിക പരിപാടികൾ പ്രവൃത്തി ദിനങ്ങളിൽ നടത്താൻ പാടില്ലെന്ന് ബാലാവകാശ കമ്മിഷൻ. ശനി, ഞായർ ദിവസങ്ങളിൽ പകൽ സമയം ആരംഭിച്ച് രാത്രി 9.30 നകം പരിപാടികൾ ക്രമീകരിക്കണം.

കൂടുതൽ വായിക്കൂ

06:22 PM (IST) May 03

അമ്പോ..രോമാഞ്ചിഫിക്കേഷൻ; 38 വർഷത്തിനിപ്പുറവും എന്നാ ഒരു ചാട്ടവാ! ഷൺമുഖന്റെ മാസ് ജമ്പിൽ 'കുടുങ്ങി' മലയാളികൾ

100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുന്ന തുടരും വൈകാതെ കേരളത്തിൽ മാത്രം മികച്ചൊരു തുക തന്നെ നേടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 

കൂടുതൽ വായിക്കൂ

05:58 PM (IST) May 03

'പിതാവുമായി ഇനി വഴക്കിടാൻ ആഗ്രഹമില്ല'; രാജകുടുംബവുമായി അനുരഞ്ജനം ആഗ്രഹിക്കുന്നുവെന്ന് ഹാരി രാജകുമാരന്‍

പിതാവുമായി ഇനി വഴക്കിടാൻ ആഗ്രഹമില്ലെന്നാണ് ഹാരിയുടെ തുറന്ന് പറച്ചില്‍. രാജകുടുംബാംഗത്തിനുള്ള സുരക്ഷ വേണമെന്ന ആവശ്യം കോടതി തള്ളിയതിന് പിന്നാലെയാണ് ഹാരിയുടെ മനം മാറ്റം.

കൂടുതൽ വായിക്കൂ

05:55 PM (IST) May 03

4000ത്തോളം പൊലീസുകാർ, 50ലധികം അധികസർവീസുമായി കെഎസ്ആർടിസി, പൂരത്തിനൊരുങ്ങി തൃശ്ശൂർ, സജ്ജീകരണങ്ങളിങ്ങനെ

ഇത്തവണ പൂരത്തിന് 4000ത്തോളം പൊലീസുകാരെ വിന്യസിക്കും. പരിചയ സമ്പന്നരായ പൊലീസുകാരെ പ്രധാന സ്ഥലത്ത് വിന്യസിക്കാനാണ് തീരുമാനം. കെഎസ്ആർടിസി 50 ൽ പരം അധിക സർവീസ് നടത്തും. 

കൂടുതൽ വായിക്കൂ

05:35 PM (IST) May 03

കടം വാങ്ങിയ പണം തിരികെ ചോദിച്ചപ്പോൾ പരിഹസിച്ചു, പ്രകോപനത്തിൽ കുത്തിക്കൊന്നു, യുഎഇയിൽ പ്രവാസിക്ക് ദാരുണാന്ത്യം

1,80,000 ദിർഹം കടം വാങ്ങിയത് തിരികെ ചോദിച്ചപ്പോഴാണ് തര്‍ക്കം ഉണ്ടായത്

കൂടുതൽ വായിക്കൂ

05:32 PM (IST) May 03

ഏത് തീരുമാനവും അംഗീകരിക്കുമെന്ന് സുധാകരന്‍, ഫോട്ടോ കണ്ടാല്‍ മനസിലാവണമെന്ന് മുരളീധരൻ; തീരുമാനം ഹൈക്കമാൻ്റിന്

ദില്ലിയില്‍ മല്ലികാര്‍ജ്ജുന്‍ഖര്‍ഗയേയും രാഹുല്‍ഗാന്ധിയേേയും കെ സുധാകരന്‍ കണ്ടതിന് പിന്നാലെയാണ് നേതൃമാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. 

കൂടുതൽ വായിക്കൂ

05:21 PM (IST) May 03

വീണ്ടും പ്രകോപനം, 'ഏത് തരത്തിലുള്ള നിർമതിയുണ്ടാക്കിയാലും അതിനെ തകര്‍ക്കും'; ഭീഷണി മുഴക്കി പാകിസ്ഥാൻ മന്ത്രി

പാകിസ്ഥാന്‍റെ കാർഷിക ഭൂമിയുടെ 80 ശതമാനത്തിനും വെള്ളം ഉറപ്പാക്കുന്ന സിന്ധു നദീജല കരാർ, പഹൽഗാം ഭീകരാക്രമണം ഉണ്ടായി മണിക്കൂറുകൾക്ക് ശേഷം ഇന്ത്യ താൽക്കാലികമായി മരവിപ്പിച്ചിരുന്നു

കൂടുതൽ വായിക്കൂ

05:20 PM (IST) May 03

'ഒറ്റയാൻ വീണ്ടും കാടുകേറി'; തിയറ്ററുകളിൽ തീയിട്ട് ഷൺമുഖൻ, തുടരും ആവേശത്തിൽ ജനങ്ങൾ, സക്സസ് ട്രെയിലർ

2025 ഏപ്രിൽ 25ന് ആയിരുന്നു തരുൺ മൂർത്തിയുടെ സംവിധാനത്തിൽ തുടരും റിലീസ് ചെയ്തത്.

കൂടുതൽ വായിക്കൂ

04:54 PM (IST) May 03

ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; യുവാവിന് ഇരട്ടജീവപര്യന്തവും പിഴയും വിധിച്ച് കോടതി

പെൺകുട്ടിയെ വീടിന്റെ പരിസരത്തുള്ള തേയില തോട്ടത്തിലെക്ക് വലിച്ചിച്ചിഴച്ചു കൊണ്ടുപോയി ബലമായി പീഡനത്തിന് ഇരയാക്കുകയായിരുന്നു പ്രതി

കൂടുതൽ വായിക്കൂ

04:50 PM (IST) May 03

വേടനെതിരായ പുലിപ്പല്ല് കേസ്; ന്യായീകരിച്ചും കുറ്റപ്പെടുത്തിയും വനംവകുപ്പ് മേധാവി, സര്‍ക്കാരിന് റിപ്പോര്‍ട്ട്

വേടനെതിരായ കേസിൽ നടപടി ക്രമങ്ങൾ പാലിച്ചുവെന്നാണ് റിപ്പോർട്ടിൽ ന്യായീകരിച്ചിരിക്കുന്നത്. എന്നാൽ കേസിൽ ഉദ്യോഗസ്ഥര്‍ ശ്രീലങ്കന്‍ ബന്ധം ആരോപിച്ചത് ശരിയായില്ലെന്നും വനംവകുപ്പ് മേധാവി കുറ്റപ്പെടുത്തുന്നു. 

കൂടുതൽ വായിക്കൂ

04:47 PM (IST) May 03

'കണക്കിന്റെ എബിസിഡി അറിയില്ല, കമ്പനി പൂട്ടേണ്ടി വരും'; ആ ജോലി വേണ്ടെന്ന് വച്ചതിനെ കുറിച്ച് രേണു സുധി

ഏതാനും ദിവസങ്ങൾക്ക് മുൻപ് രേണുവിന് പലയിടത്തും ജോലി ശരിയാക്കി നൽകിയിരുന്നുവെന്നും പക്ഷേ അതിൽ നിന്നും പിന്മാറിയെന്നും സ്റ്റാർ മാജിക് ഷോ ഡയറക്ടറായ അനൂപ് ജോൺ വെളിപ്പെടുത്തിയിരുന്നു.

കൂടുതൽ വായിക്കൂ

04:44 PM (IST) May 03

പഹൽഗാം ഭീകരർ വിമാനത്തില്‍ ഉണ്ടെന്ന് സംശയം; ചെന്നൈ-കൊളംബോ വിമാനത്തിൽ പരിശോധന

6 ഭീകരർ ചെന്നൈയിൽ നിന്നുള്ള വിമാനത്തിൽ ഉണ്ടെന്ന സംശയത്തെ തുടർന്നാണ് കൊളംബോ വിമാനത്താവളത്തിൽ പരിശോധന നടത്തിയത്.

കൂടുതൽ വായിക്കൂ

04:37 PM (IST) May 03

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മക്കൗ ഇനത്തില്‍പ്പെട്ട തത്ത പറന്നുപോയി; നഷ്ടപ്പെട്ടത് ലക്ഷങ്ങൾ വിലയുള്ള തത്ത

ലക്ഷങ്ങള്‍ വിലയുള്ള ഇനത്തില്‍പ്പെട്ട തത്തയ്ക്കായി ഏറെ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. 

കൂടുതൽ വായിക്കൂ

04:34 PM (IST) May 03

ഇഷ്ടിക കമ്പനിയിൽ ഇന്റർലോക്ക് കട്ടകൾ മറിഞ്ഞ് ദേഹത്ത് വീണു; യുവതിക്ക് ദാരുണാന്ത്യം

ടിക്കോട് സ്വദേശി മുണ്ടിയാണ് മരിച്ചത്. അടുക്കിവെച്ച കട്ടകൾ ജീവനക്കാരായ രണ്ട് പേരുടെ ദേഹത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

കൂടുതൽ വായിക്കൂ

04:00 PM (IST) May 03

ഭാ​ഗ്യാന്വേഷികളേ..ഇനി ദിവസേന കോടിപതികൾ ! പുതുമയുമായി സംസ്ഥാന ഭാഗ്യക്കുറി, വ്യത്യാസങ്ങളേറെ

50 രൂപ വിലയുള്ള ഭാഗ്യക്കുറി ടിക്കറ്റുകൾ ദിവസേന ഉച്ചതിരിഞ്ഞ് മൂന്നു മണിയ്ക്കാണ് നറുക്കെടുക്കുന്നത്.

കൂടുതൽ വായിക്കൂ

03:51 PM (IST) May 03

ലിസ്റ്റിന്‍റെ ഒളിയമ്പ് അത്ര നിസാരമല്ല, തെറ്റിന് തിരി കൊളുത്തിയ പ്രമുഖൻ നിവിൻ പോളിയോ? പുതിയ വിവരങ്ങൾ ഇങ്ങനെ

ചലച്ചിത്ര നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ മലയാള സിനിമയിലെ ഒരു പ്രമുഖ താരത്തിനെതിരെ, പേര് വെളിപ്പെടുത്താതെ നടത്തിയ വിമര്‍ശനം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 

കൂടുതൽ വായിക്കൂ

03:27 PM (IST) May 03

പുതിയ കാരുണ്യയുടെ ആദ്യ ഭാ​ഗ്യവാൻ ആര് ? ഒന്നാം സമ്മാനം ഒരു കോടി, അറിയാം ഫലം

എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 50 ലക്ഷം രൂപയാണ്.

കൂടുതൽ വായിക്കൂ

More Trending News