നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദർശിനെ ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ്   ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. 

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയായ പട്ടാളക്കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. നെടുമങ്ങാട് ഉഴപ്പാക്കോണം സ്വദേശിയായ നിദർശിനെ ഭോപ്പാലിലെ റെയിൽവേ സ്റ്റേഷനിലെ ലോഡ്ജ് മുറിയിലാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ വ്യാഴാഴ്ച്ചയാണ് നിദർശ് ലീവ് കഴിഞ്ഞ് വീട്ടിൽ നിന്നും പോയത്. ജീവനൊടുക്കിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)