
വയനാട്: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്ടിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 10) ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഇന്ന് പ്രവചിച്ചിരുന്നത്. നാളെയും ജില്ലയിൽ മഴ തുടരും. യെല്ലോ അലര്‍ട്ടാണ് വയനാട്ടില്‍ നാളെ പ്രഖ്യാപിച്ചിരിക്കുന്നത്.
വടക്കൻ ജില്ലകളിലടക്കം ശക്തമായ മഴ തുടരുകയാണ്. മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ക്ലോക്ക് ടവര്‍ തകര്‍ന്ന് വീണു
കനത്ത മഴയെത്തുടർന്ന് കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ നൂറ് വർഷത്തിലേറെ പഴക്കമുള്ള ക്ലോക്ക് ടവര്‍ തകര്‍ന്ന് വീണു. പ്ലാറ്റ്ഫോമില്‍ യാത്രക്കാര്‍ ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ട്രെയിൻ ഗതാഗതത്തെ ബാധിച്ചതോടെ ജനശതാബ്ദി അടക്കം നിരവധി തീവണ്ടികൾ സമയം തെറ്റിയാണ് ഓടുന്നത്. ഇപ്പോൾ ടവർ പൂർണമായും പൊളിച്ച് നീക്കാൻ വടം കെട്ടി ശ്രമം നടത്തുകയാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam