കൊടുംക്രൂരത; ഭിക്ഷാടകനെ ഇടിച്ചിട്ടു, പിന്നാലെ കാറിൽ വലിച്ചിഴച്ചത് രണ്ടുകിലോമീറ്ററോളം, ദാരുണാന്ത്യം; സംഭവം കൊല്ലത്ത്

Web Desk   | ANI
Published : Nov 14, 2026, 08:29 PM IST
kollam vavvakkavu car accident

Synopsis

കരുനാ​ഗപ്പള്ളി വവ്വക്കാവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാൽ, അപകടമുണ്ടായിട്ടും ഇയാൾ വാഹനം നിർത്താതെ പോയി. ഇതേസമയം, പരിക്കേറ്റ ഭിക്ഷാടകൻ കാറിനടിയിൽ കുരുങ്ങിയിരുന്നു.

കൊല്ലം: കാറിടിച്ച ഭിക്ഷാടകനെ അതേ കാറിൽ തന്നെ രണ്ടുകിലോമീറ്ററോളം ദൂരം വലിച്ചിഴച്ചുകൊണ്ടുപോയി. ​ഗുരുതരമായി പരിക്കേറ്റ ഭിക്ഷാടകൻ മരിച്ചു. കൊല്ലം വവ്വക്കാവിലാണ് ദാരുണമായ സംഭവം. മരിച്ച ഭിക്ഷാടകനെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല. അതേസമയം, കാറോടിച്ചയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വ്യാപാരിയായ കടത്തൂർ സ്വദേശി ഷാജഹാനാണ് പിടിയിലായത്. ഇയാളുടെ കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കരുനാ​ഗപ്പള്ളി വവ്വക്കാവിൽ വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. ദേശീയപാതയിൽവെച്ചാണ് ഷാജഹാന്റെ കാർ ഭിക്ഷാടകനെ ഇടിച്ചിട്ടത്. എന്നാൽ, അപകടമുണ്ടായിട്ടും ഇയാൾ വാഹനം നിർത്താതെ പോയി. ഇതേസമയം, പരിക്കേറ്റ ഭിക്ഷാടകൻ കാറിനടിയിൽ കുരുങ്ങിയിരുന്നു. ഇക്കാര്യം അറിഞ്ഞിട്ടും വാഹനം നിർത്താതെ ഏകദേശം രണ്ടുകിലോമീറ്ററോളം ദൂരമാണ് ഷാജഹാൻ കാറുമായി സഞ്ചരിച്ചത്. തുടർന്ന് ഒരു ഇടറോഡിൽവെച്ച് കാറിൽ കുരുങ്ങിയ ഭിക്ഷാടകനെ ഉപേക്ഷിച്ച് സ്ഥലംവിടുകയായിരുന്നു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. പ്രതിയെ കസ്റ്റഡിയിലെടുത്ത് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ജർമ്മൻ സർക്കാറിന്‍റെ വിസിറ്റേഴ്സ് പ്രോഗ്രാമിൽ ഇന്ത്യൻ സ്വതന്ത്ര മാധ്യമപ്രവർത്തക ജിഷ എലിസബത്ത്
ഐക്യത്തിനുള്ള മുഖ്യമന്ത്രിയുടെ ആഹ്വാനത്തിൽ ഉപാധികൾ വെച്ച് ഓർത്തഡോക്സ് സഭ; പ്രതിസന്ധികൾ ഉണ്ടാക്കിയിട്ട് സ്വാഗതം പറയുന്നതിൽ അർത്ഥമില്ലെന്ന് യാക്കോബായ സഭ